ബേക്കല്‍: മുനിക്കല്‍ കാട്ടിയടുക്കത്തെ പക്കീരന്റെ ഭാര്യ ദേവകി(68)യുടെ കൊലപാതക കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ ആഭ്യന്തര വകുപ്പ് തത്വത്തില്‍ തീരുമാനമെടുത്തു. മൂന്നു മാസം കഴിഞ്ഞിട്ടും ദേവകിയുടെ ഘാതകരെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനം. ബേക്കല്‍ സിഐ വിശ്വംഭരന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികളെക്കുറിച്ച് ഏതാണ്ട് സൂചന ലഭിച്ചിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്താന്‍ മതിയായ തെളിവുകള്‍ ഇല്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. കൊലപാതകത്തിന് പിന്നില്‍ ഒരു യുവാവും യുവതിയും അവരുടെ ഭര്‍ത്താവുമാണെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്താന്‍ കഴിയാത്ത ഗതികേടിലാണ് അന്വേഷണ സംഘം. കൃത്യം നടത്തി എന്ന് സംശയിക്കുന്ന മുഴുവന്‍ പേരെയും പലവട്ടം ചോദ്യം ചെയ്തിട്ടും യാതൊരു തുമ്പും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടയില്‍ ദേവകിയുടെ ശരീരത്തില്‍ നിന്നും ലഭിച്ച മുടി തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ പരിശോധന നടത്തിയെങ്കിലും ഇത് സംശയിക്കപ്പെടുന്ന യുവാവിന്റെതാണെന്ന് തെളിയിക്കാനും കഴിഞ്ഞിട്ടില്ല. സിപിഎം കേന്ദ്രത്തില്‍ നടന്ന കൊലപാതകത്തിന് മൂന്നു മാസം കഴിഞ്ഞിട്ടും ഘാതകരെ കണ്ടെത്താന്‍ കഴിയാത്തത് പാര്‍ട്ടിക്കുണ്ടാക്കിയ ക്ഷീണം തീര്‍ക്കാനാണ് കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: