കൽപ്പറ്റ: കാർഷിക മേഖലയിലെ പുതിയ തരംഗമായ കാർഷികോൽപ്പാദന കമ്പനിയിൽ അംഗങ്ങളാകാൻ അഗ്രി ഫെസ്റ്റിൽ അവസരം. നബാർഡിന് കീഴിൽ രണ്ട് വർഷത്തിനുള്ളിൽ കേരളത്തിൽ 104 ഉല്പാദക കമ്പനികൾ രൂപീകരിച്ചിരുന്നു. പതിനായിരത്തിലധികം കർഷകർ ഈ കമ്പനികളിൽ അംഗങ്ങളാണ്. കാർഷിക മേഖലയിലെ നൂതന ആശയങ്ങൾ ആവിഷ്ക്കരിച്ച് നടപ്പാക്കുകയും മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിച്ച് കാർഷിക മേഖലയെ ലാഭകരമാക്കി മാറ്റുകയെന്നതാണ് ഉല്പാദക കമ്പനികളുടെ പ്രധാന ലക്ഷ്യം. ആധുനിക രീതിയിലുള്ള പരിശീലനങ്ങൾ, ബ്രാൻഡിംഗ്, പബ്ലിസിറ്റി എന്നിവയിലൂടെ കർഷകരെ വിപണിയിൽ സ്വാധീനമുള്ളവരാക്കി ലാഭം നേടാൻ പ്രാപ്തരാക്കുകയും സാമ്പത്തിക സഹായമുൾപ്പെടെ നൽകി വളർത്തുന്നതിനും നബാർഡ് നേതൃത്വം നൽകുന്നു. വയനാട് ജില്ലയിൽ നിലവിൽ പതിനൊന്ന് കാർഷികോൽപാദക കമ്പനികളാണ് പ്രവർത്തിക്കുന്നത്. പഴം ,പച്ചക്കറി, സുഗന്ധവ്യഞ്ജനങ്ങൾ ചായ, കാപ്പി, എന്നിവയുമായി ബന്ധപ്പെട്ടാണ് കമ്പനിക്കുള്ളത്. പുതിയതായി അംഗങ്ങളാകാൻ താൽപ്പര്യമുള്ളവർക്ക് മലബാർ അഗാ ഫെസ്റ്റിൽ പ്രത്യേക കൗണ്ടർ തുറക്കും.ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ കൗണ്ടർ പ്രവർത്തിക്കും. സ്വന്തമായി കൃഷി ഭൂമി ഉള്ള ആർക്കും കമ്പനിയിൽ അംഗമാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: