കാഞ്ഞങ്ങാട്: വെള്ളമില്ല; ഓപ്പറേഷന് തീയേറ്റര്‍ അടച്ചുപൂട്ടി, പരാധീനതകളുമായി ജില്ലാ ആശുപത്രി എന്ന ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കുടിവെള്ളവുമായി സന്നദ്ധ സംഘടനകള്‍ രംഗത്ത്.
നിത്യാനന്ദ യുവ ബ്രിഗേഡിയര്മാരാണ് ദിവസം 8000 ലിറ്റര്‍ വെള്ളം ജില്ലാ ആശുപത്രിയിലെത്തിക്കാന്‍ വേണ്ടി തയ്യാറായി മുന്നോട്ടു വന്നിട്ടുള്ളത്. കുടിവെളളത്തിനായി നാടുകേഴുമ്പോള് സൗജന്യ കുടിവെളള വിതരണവുമായാണ് നിത്യാനന്ദ യുവജന ബ്രിഗേഡിയര്‍ സേവന രംഗത്തെത്തിയത്.
ലോക ജലദിനത്തില്‍ ആരംഭിച്ച കുടിവെള്ള വിതരണം കാഞ്ഞങ്ങാടിന്റെ പരിസരങ്ങളില്‍ വിളിക്കുന്നവര്‍ക്കെല്ലാം ഇവര്‍ എത്തിച്ചു കൊടുത്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ലോറി വാടകക്കെടുത്തായിരുന്നു കുടിവെളളമെത്തിച്ചിരുന്നത്. ഈവര്‍ഷം സ്വന്തം വാഹനത്തിലാണ് വെള്ളം വിതരണം ചെയ്യുന്നത്.
2000 ലിറ്റര്‍ കൊളളുന്ന രണ്ട് ടാങ്കുകളാണ് ലോറിയിലുളളത്. യുവ ബ്രിഗേഡിയര്‍ ചെയര്മാന് നഗരസഭാ കൗണ്‍സിലറും ബിജെപി ജില്ല സെക്രട്ടറിയുമായ ബല്‍രാജിന്റെ നേതൃത്വത്തില്‍ പ്രമോദ് നിത്യാന്ദാശ്രമം, രഘു കുശാല്‍നഗര്‍ എന്നിവര്‍ ചേര്‍ന്നാണ് ജില്ലാ ആശുപത്രിയില്‍ വെള്ളമെത്തിക്കുന്നത്. ആലാമിപ്പള്ളി രാജ് റസിഡന്‍സിയില്‍ നിന്നാണ് ആവശ്യമുള്ള വെള്ളം ശേഖരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: