കാസര്‍കോട്: ചരിത്രസ്മാരകമായ കാസര്‍കോട് കോട്ടയുടെ ഭൂമി വ്യാജരേഖകള്‍ ചമച്ച് വില്‍പ്പന നടത്തിയതായി വിജിലന്‍സ് അന്വഷണത്തില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു.
ലാന്റ് റവന്യൂ കമ്മീഷണറായിരുന്ന ടി.ഒ.സൂരജിനെതിരെയും മറ്റ് ഉദ്യോഗസ്ഥരെയും സസ്പെന്റ് ചെയ്യണം. മൂന് നഗരസഭാ ചെയര്മാന് എസ്.ജെ.പ്രസാദിനെ കാസര്‍കോട് സര്‍വ്വീസ് കോ.ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
കേസിലെ പ്രതികളായ 12 പേരെ വിചാരണ ചെയ്യാനുള്ള അനുമതി തേടികൊണ്ടാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. വ്യാജരേഖ നിര്‍മ്മിച്ച് കൊട്ട വില്‍പ്പന നടത്തിയതിന് പിന്നിലെ ഗൂഡാലോചന പുറത്ത് കൊണ്ടുവരണം.
സിപിഎം, സിപിഐ, കേരള കോണ്‍ഗ്രസ്സ് നേതാക്കള്‍ ചേര്‍ന്ന് ഗൂഡാലോചന നടത്തിയിട്ടാണ് രേഖകള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തിയിരിക്കുന്നത്. അതിനാല്‍ പ്രകികള്ക്കെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്തണം. സിപിഎം ജില്ലാ നേതൃത്വം എസ്.ജെ.പ്രസാദിനോട് വിശദീകരണം ചോദിച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വിദ്യമാത്രമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പാര്‍ട്ടിയുടെ ഭരണഘടനാപരമായ അച്ചടക്ക നടപടിയുടെ ഭാഗമായി ഷോക്കോസ് നോട്ടീസ് നല്കിയ വ്യക്തിയാണ് പ്രസാദ്. വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചചര്യത്തിലെങ്കിലും ഇക്കാര്യത്തില്‍ സിപിഎം നയമെന്തെന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്.
ബിജെപിയുടെ ആരോപണങ്ങള്‍ വിജിലന്‍സ് റിപ്പോര്‍ട്ടോടു കൂടി സത്യമാണെന്ന് വന്നിരിക്കുകയാണ്. റിപ്പോര്ട്ടിന്മേല് സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ ആവശ്യമായ നിയമനടപടികളും, പ്രക്ഷോഭവും നടത്താന്‍ ബിജെപി തയ്യാറാകുമെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
പത്രസമ്മേളനത്തില്‍ ബിജെപി സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്, മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: