കൊച്ചി: ഇടമൺ റെയിൽവേ സ്റ്റേഷനിൽ ഗുരുവായൂർ എക്സ്പ്രസ്സ് ട്രെയിന്റെ എഞ്ചിൻ ഷണ്ടിങ് ചെയ്യുന്നതിനിടയിൽ പാളം തെറ്റി. ഇന്ന് വൈകിട്ട് 3.15ന് ആണ് എൻജിൻ പാളം തെറ്റിയത്.
4.35ന് ഇടമൺ നിന്ന് പുറപ്പെടേണ്ട ട്രെയിൻ ആണ് അപകത്തിൽ പെട്ടത്. ട്രെയിൻ എഞ്ചിന്റെ മുൻപിലെ ഇരുവശത്തെയും ചക്രങ്ങളാണ് പാളം തെറ്റിയത്.പാളം തെറ്റിയ ട്രെയിൻ 10 മീറ്റർഓളം ഓടിയ ശേക്ഷം ആണ് നിന്നത്. സ്ഥലത്ത് റെയിൽവെ പോലീസും അധികൃതരും എത്തിച്ചേർന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: