കൊച്ചി: സ്വാമി കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ പോലീസ് അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കട്ടേയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. തിരുവനന്തപുരത്ത് പീഡനം തടയാനായി പെണ്‍കുട്ടി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടി എന്ഡിഎയെയുടെയോ ബിജെപിയുടെയോ ഭാഗത്ത് നിന്നുണ്ടാകില്ല. ആറന്മുള സമരത്തില്‍ ആരോപണവിധേയനായ സന്യാസിക്കൊപ്പം പങ്കെടുത്തല്ലോ എന്ന ചോദ്യത്തിന്, താന്‍ മാത്രമല്ല, വിഎസ് അച്യുതാനന്ദനും തോമസ് ഐസക്കും സുധീരനുമൊക്കെ അതില്‍ പങ്കെടുത്തിരുന്നു. കേരളത്തിലെ എല്ലാ സന്യാസിമാരെയും താന്‍ അറിയുമെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: