പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമി കെട്ടിടത്തിനു മുകളില്‍ നിന്നും ഓഫീസര്‍ ട്രെയിനി ദുരൂഹ സാഹചര്യത്തില്‍ വീണ് മരിച്ച സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് അന്വേഷണം തുടങ്ങി. മലപ്പുറം തിരൂര്‍ സ്വദേശി സൂരജ് ഗൂഡപ്പ (26)ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. സൂരജ് എഴുതിയതായി പറയപ്പെടുന്ന ആത്മഹത്യാക്കുറിപ്പില്‍ താന്‍ നിരന്തരം മേലുദ്യോഗസ്ഥരുടെ പീഡനത്തിന് വിധേയമാകുന്നുണ്ടെന്ന് എഴുതിയതായി സൂചന ലഭിച്ചിട്ടുണ്ട്. പരിശീലകരുടെ ഭാഗത്തുനിന്നും മറ്റുമുള്ള പിഡനത്തില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്ന് വ്യക്തമായ സൂചനകളുള്ളതിനാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരില്‍ പ്രേരണാകുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പയ്യന്നൂര്‍ പോലീസ് അറിയിച്ചു.
അന്വേഷണം നടത്തിയതിന് ശേഷമേ ആരുടെയൊക്കെ പേരില്‍ കെസേടുക്കണമന്ന് തീരുമാനിക്കുകയുള്ളൂ. മരിച്ച സൂരജിന്റെ സഹോദരന് സനോജ് ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പയ്യന്നൂര്‍ പോലീസില്‍ പരാതിനല്‍കിയിരുന്നു. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അക്കാഡമിക്വിംഗ് കെട്ടിടത്തില്‍ നിന്നും വീണ് സാരമായി പരിക്കേറ്റ നിലയില്‍ സൂരജിനെ കണ്ടെത്തിയത്.
അബോധാവസ്ഥയിലായിരുന്ന യുവാവിനെ ഉടന്‍ നാവികസേനാ ആശുപത്രിയില്‍ പ്രാഥമിക ചികത്സനല്കി പരിയാരം മെഡിക്കല്‍കോളേജിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് ഇയാള്‍ മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: