ന്യൂദല്‍ഹി: ആക്രമണം നടത്താന്‍ ശേഷിയുള്ള തരം ഹെലിക്കോപ്ടറുകള്‍ തങ്ങള്‍ക്കും വേണമെന്ന് കരസേന. ഒരിക്കല്‍ വ്യോമസേന ശക്തമായി എതിര്‍ത്ത ആവശ്യമാണിത്. മൂന്ന് സ്ക്വാഡ്രണ്‍ ആക്രമണഹെലിക്കോപ്ടറുകള് വേണം, തങ്ങളുടെ മൂന്ന് മിന്നലാക്രമണ കോറുകള്ക്കു വേണ്ടിയാണിത്. കരസേന പറയുന്നു.
അമേരിക്കന്‍ നിര്‍മ്മിതമായ 11 അപ്പാച്ചെ കോപ്ടറുകളാണ് കരസേനയുടെ ലക്ഷ്യം. വ്യോമസേനക്കു വേണ്ടി 13,952 കോടി മുടക്കി 22 എണ്ണം വാങ്ങുന്നുണ്ട്. വ്യോമസനേക്കു വേണ്ടി 812 എജിഎം 11 4 എല്‍ മിസൈലുകള്‍, സ്റ്റിങ്ങര്‍ മിസൈലുകള്‍ തുടങ്ങിയവ വാങ്ങുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: