ന്യൂദൽഹി: സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട മേഖലാ കമ്മിറ്റി ഈ മാസം പുറത്തിറക്കിയ മുഖപത്രം ‘കമ്യൂണിസ്റ്റ്’ ആദ്യലക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണു രൂക്ഷ വിമർശനം.
ഭരണവർഗം കോൺഗ്രസ് ആയാലും ബിജെപി ആയാലും അവരെ ഉപയോഗിച്ചു വിപ്ലവ ശക്തികളെ ആക്രമിക്കുകയെന്നതാണു സിപിഎം നയമെന്നും മുഖപത്രത്തിൽ കുറ്റപ്പെടുത്തുന്നു.
പിണറായി വിജയൻ മുഖ്യമന്ത്രിയായതിനു ശേഷം മാവോയിസ്റ്റു വേട്ട ശക്തമാക്കുകയും മാവോയിസ്റ്റുകൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ കേന്ദ്രത്തിലെ അതേ നിലപാടാണ് കേരളത്തിലെ സിപിഎം സർക്കാരും പിന്തുടരുന്നതെന്നും മുഖപത്രത്തില്‍ പറയുന്നു. നിലമ്പൂരിൽ മാവോയിസ്റ്റുകളെ വധിച്ച പൊലീസ്രാജിനെ സിപിഎം നേതൃത്വം നഗ്നമായി പിന്തുണച്ചതും മുഖപത്രം വിമര്‍ശിക്കുന്നു.
ബിജെപിയും സിപിഎമ്മുമായുള്ള രാഷ്ട്രീയ ഭിന്നതകൾ കേവലം പാർലമെന്ററി ഗിമ്മിക്കുകൾ മാത്രമാണ്. യാഥാർഥ്യത്തിൽ സിപിഎമ്മും ബിജെപിയും സാമ്രാജ്യത്വ ശക്തികളെ അനുകൂലിച്ചു ജനവിരുദ്ധ നയങ്ങൾ പിന്തുടരുകയാണ്. നക്സൽബാരിയിൽ ‘67ലുണ്ടായ വിപ്ലവത്തെ അടിച്ചമർത്താനുള്ള ഇന്ദിരാഗാന്ധിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത ചരിത്രമാണു സിപിഎമ്മിനുള്ളതെന്നും മുഖപത്രം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: