നൃത്തത്തിലൂടെയായിരുന്നു മഞ്ജു വിജീഷ് എന്ന കലാകാരിയുടെ തുടക്കം. അഭ്രപാളികളില്‍ ഇന്ന് തിളങ്ങി നില്‍ക്കുന്ന നായികമാരില്‍ ഭൂരിഭാഗവും നൃത്ത ചുവടുകളില്‍ നിന്നെത്തിയവര്‍ തന്നെ. ഇവരെല്ലാം സീരിയസ് വേഷങ്ങളില്‍ മുഴുകിയപ്പോള്‍ മഞ്ജു അല്‍പ്പം മാറി ചിന്തിച്ചു. ഹാസ്യത്തിന്റെ മേന്‍പൊടി ചാര്‍ത്തി ജനങ്ങളെ കുടു…കുടാ ചിരിപ്പിക്കുകയാണ് ഈ കലാകാരി.
കൊല്ലം പുനലൂരിലെ തെന്മലയ്ക്കടുത്തുള്ള ഗ്രാമത്തില്‍ നിന്നാണ് മഞ്ജുവിന്റെ വരവ്. ചെറുപ്പത്തില്‍ തന്നെ നൃത്തകലയോട് അഭിരുചി. മാതാപിതാക്കളുടെ പിന്തുണയും മഞ്ജുവിന്റെ ആഗ്രഹത്തിന് താങ്ങായി. നൃത്തം അഭ്യസിക്കുന്നതിനിടെ ആല്‍ബങ്ങളിലും മറ്റും അഭിനയിക്കാന്‍ അവസരം ലഭിച്ചു. പിന്നീട് മനോജ് ഗിന്നസ്സിന്റെ ട്രൂപ്പിലെത്തിയ മഞ്ജുവിന്റെ തുടക്കവും നര്‍ത്തകിയായിട്ടായിരുന്നു. നിരവധി സ്റ്റേജ് ഷോകളില്‍ പങ്കെടുത്ത മഞ്ജുവിന് മനോജിന്റെ ട്രൂപ്പില്‍ സ്‌ക്കിറ്റുകള്‍ക്കും അവസരം കിട്ടി തുടങ്ങി. അതൊരു വഴിത്തിരിവായിരുന്നു. നര്‍ത്തകിയാകാന്‍ ആഗ്രഹിച്ച മഞ്ജു വിധിയുടെ നിയോഗത്താല്‍ എത്തപ്പെട്ടത് ഹാസ്യലോകത്ത്.
മഞ്ജുവിന്റെ പ്രകടനം സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന ടെലിവിഷന്‍ കോമഡിയിലേക്കുള്ള എന്‍ട്രിക്ക് വഴിവച്ചു. വിവാഹ ശേഷം എറണാകുളത്ത് സെറ്റിലായതോടെ അഭിനയത്തിന് ഗ്യാപ്പ് വന്നെങ്കിലും രസികരാജയെന്ന പ്രോഗ്രാമിലൂടെ മഞ്ജു ഗംഭീര തിരിച്ച് വരവ് നടത്തി. പ്രോഗ്രാമില്‍ മത്സരിക്കുന്നതില്‍ ആകെയുള്ള പെണ്‍തരിയും മഞ്ജു മാത്രമായിരുന്നു. കോമഡി ഫെസ്റ്റിവല്‍ എന്ന പ്രോഗ്രമിലായിരുന്നു മഞ്ജുവിന്റെ അടുത്ത ഊഴം. തകര്‍ത്ത് അഭിനയിച്ച മഞ്ജുവിന് മഴവില്‍ മനോരമയുടെ ബെസ്റ്റ് സപ്പോര്‍ട്ടിംഗ് ആക്ടര്‍ക്കുള്ള അവാര്‍ഡ്. അതും താന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്നവരില്‍ ഒരാളായ സീമ ചേച്ചിയുടെ കൈയില്‍ നിന്നും. തന്റെ ജീവിതത്തിലെ അഭിമാന മുഹൂര്‍ത്തമായിരുന്നു അതെന്ന് മഞ്ജു പറയുന്നു.
മഞ്ജു നടി സീമയില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കുന്നു
പിന്നീടങ്ങോട്ട് അവസരങ്ങളുടെ കുത്തൊഴുക്കായിരുന്നു മഞ്ജുവിനെ തേടിയെത്തിയത്. മറിമായം, ഇന്ദിര എന്നീ ടെലിവിഷന്‍ പരമ്പരകള്‍. തുടര്‍ന്ന് ഏഷ്യാനെറ്റ് കോമഡി സ്റ്റാഴ്‌സിലും മഞ്ജു തിളങ്ങി. നിലവില്‍ കുന്നംകുളത്ത് അങ്ങാടി, ഇന്ദുമുഖി ചന്ദ്രമതി തുടങ്ങിയ ടെലിവിഷന്‍ കോമഡി പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഇതിനിടെ നടന്‍ ജഗദീഷ് മഞ്ജുവിന്റെ പേര് ഒരു ഷോര്‍ട്ട് ഫിലിമിലേക്ക് നിര്‍ദ്ദേശിച്ചു.
മിനിസ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേക്കും ചുവടുറപ്പിക്കുകയാണ് മഞ്ജു. സ്മാര്‍ട്ട് ബോയ്‌സ്, ഇത് താണ്ട്ര പോലീസ് എന്നീ സിനിമകള്‍ റിലീസിംഗ് കാത്ത് നില്‍ക്കുന്നു. കുഞ്ഞനന്ദന്റെ കട, മൂന്നാം നാള്‍ ഞായറാഴ്‌ച്ച, ഗര്‍ഭശ്രീമാന്‍, ആനമയില്‍ ഒട്ടകം തുടങ്ങിയ സിനിമകളിലും മഞ്ജു തന്റെ അഭിനയ പാടവം തെളിയിച്ചു. ഭര്‍ത്താവ് വിജീഷും (ഇന്‍ഫോ പാര്‍ക്ക്, കാക്കനാട്), മകള്‍ വിസ്മയയും അടങ്ങുന്നതാണ് മഞ്ജുവിന്റെ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: