കാളകെട്ടി: ഫാസ്റ്റ് ഫുഡ് തേടിപ്പോകുന്ന പുതുതലമുറക്ക് നാടന്‍ മാമ്പഴത്തിന്റെയും വരിക്കച്ചക്കപ്പഴത്തിന്റെയും ഇളനീരിന്റേയും തേന്‍ മധുരം പകര്‍ന്നു കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ഗ്രീഷ്മോത്സവം ക്യാമ്പ് സമാപിച്ചു. മാലിന്യ സംസ്കരണ സന്ദേശം കുട്ടികളിലൂടെ പൊതുജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരും ശുചിത്വ മിഷനും തദ്ദേശ വകുപ്പും, ആരോഗ്യം, വിദ്യാഭ്യാസം, പോലീസ് വകുപ്പുകളും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള വിവിധ സ്കൂളിലുകളില്‍ നിന്നായി 60 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്യം എന്ന ബാനറുമായി കാളകെട്ടി ടൗണില്‍ കുട്ടികളുടെ റാലിയും സംഘടിപ്പിച്ചു . ക്യാമ്പിന്റെ ഒന്നാം ദിവസം മാങ്ങാ വിഭവങ്ങളും രണ്ടാം ദിവസം തേങ്ങാ വിഭവങ്ങളും മൂനാം ദിവസം ചക്ക വിഭവങ്ങളും കുട്ടികള്‍ക്ക് നല്കി. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ ഗ്രീഷ്മോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ.ജോസ് തറപ്പേല്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: