പൊന്‍കുന്നം: ഇടത്തംപറമ്പില്‍ വിവിധ സംഘടനകളുടെ കൊടികളും കൊടിമരങ്ങളും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. എസ്എന്‍ഡി പിയോഗം, സിപിഎം, സിഎസ്ഡിഎസ് എന്നീ സംഘടനകളുടെ കൊടിയും കൊടിമരങ്ങളുമാണ് നശിപ്പിച്ചത്. എസ്എന്‍ഡിപിയോഗം 1044-ാം നമ്പര്‍ പൊന്‍കുന്നം ശാഖയുടെ കൊടിയും കൊടിമരവും നശിപ്പിച്ചതില്‍ ശാഖാ കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് ടി.എസ്. രഘു തകടിയേല്‍ അദ്ധ്യക്ഷനായി, സെക്രട്ടറി എം.എം.ശശിധരന്, വൈസ് പ്രസിഡന്റ് എ.ആര്.സാഗര്‍, യൂണിയന് കമ്മിറ്റി അംഗം പി.മോഹന്‍ റാം എന്നിവര്‍ പ്രസംഗിച്ചു. സംഘടനാഭാരവാഹികള്‍ പൊന്‍കുന്നം പൊലീസില്‍ പരാതി നല്കി. കഴിഞ്ഞ കുറെ നാളുകളായി ഇടത്തംപറമ്പില്‍ സാമൂഹ്യവിരുദ്ധശല്യം രൂക്ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: