തിരുവനന്തപുരം: മഹാരാജാസ് കോളേജിനെ സ്വയംഭരണ കോളേജായി പ്രഖ്യാപിച്ചതിനെതുടര്‍ന്ന് അധ്യാപക സ്ഥലംമാറ്റത്തിനും പ്രിന്‍സിപ്പല്‍ നിയമനത്തിനും മുന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം സര്‍ക്കാര്‍ എടുത്തുകളഞ്ഞു.
മുന്‍ ഉത്തരവ് പ്രകാരം മഹാരാജാസ് കോളേജില്‍ തുടരാന്‍ ആഗ്രഹിക്കുന്ന അധ്യാപകരും അവിടേക്ക് സ്ഥലംമാറ്റം ആഗ്രഹിക്കുന്നവരും സ്വയംഭരണവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും നിര്‍വഹിക്കാന്‍ സമ്മതമാണെന്ന ഡിക്ലറേഷന്‍ നല്‍കണമായിരുന്നു. ഇത് നല്കുന്ന അധ്യാപകര്‍ക്ക് മൂന്നുവര്‍ഷവും ചില പ്രതേ്യക സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്ക് അവരുടെ കാലാവധി തീരുന്നതുവരെയും അവിടെ തുടരാന്‍ അവകാശം നല്‍കുന്നതായിരുന്നു 2015ലെ ഉത്തരവ്.
സ്വയംഭരണ വിരുദ്ധ സമരത്തിന്റെ ഭാഗമായി ഡിക്ലറേഷന്‍ നല്‍കാതിരുന്ന ഇടതു സംഘടനാ അധ്യാപകരെ സ്ഥലം മാറ്റിയിരുന്നു. ഇടതുപക്ഷ സര്‍ക്കാര്‍ വന്നതിനുശേഷം സമരത്തിന്റെ ഭാഗമായി മുന്‍ സര്‍ക്കാര്‍ സ്ഥലംമാറ്റിയിരുന്ന മിക്കവരേയും തിരികെ കൊണ്ടുവന്നു. ശേഷിക്കുന്നവരെകൂടി തിരികെ കൊണ്ടുവരാനാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: