ചങ്ങനാശേരി: എസ്ബിഐ, എസ്ബിടി ലയനത്തിനു ശേഷം പുതിയതായി ബാങ്കിങ് മേഖലയില്‍ എസ്ബിഐ കൊണ്ടുവന്നിരിക്കുന്ന കഴുത്തറപ്പന്‍ ചാര്‍ജുകള്‍ക്കെതിരെ വ്യാപാരികള്‍ക്കിടയില്‍ പ്രതിഷേധം.നോട്ടു നിരോധനവും വ്യാപാരമാന്ദ്യവും മൂലം പൊറുതിമുട്ടുന്ന വ്യാപാരികള്‍ക്ക് വന്‍ ഇരുട്ടടിയായി ഈ ബാങ്ക് ചാര്‍ജുകള്‍. നടപടി പിന്‍വലിച്ചില്ലെങ്കില്‍ മുഴുവന്‍ വ്യാപാരികളും പ്രത്യക്ഷ സമരവും എസ്ബിഐയുമായുള്ള ഇടപാടുകള്‍ നിര്‍ത്തലാക്കാനും മര്‍ച്ചന്റ് അസോസിയേഷന് തീരുമാനിച്ചു.
അലന് ജെ വ്യാപാരഭവനില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് സതീഷ് വലിയവീടന്‍ അധ്യക്ഷത വഹിച്ചു. ബിജു ആന്റണി കയ്യാലപറമ്പില്‍, ആര്.ബാലകൃഷ്ണ കമ്മത്ത്, നിരീഷ് തോമസ്, ടി.കെ അന്‍സര്‍, കെ.എച്ച്.എം ഇസ്മായില്‍, രാജന് ജെ.തോപ്പില്‍, സാംസണ് എം.വലിയപറമ്പില്‍, ജോണ്സണ് ജോസഫ്, സണ്ണി നെടിയകാലാപറമ്പില്‍, എം.അബ്ദുല്‍ നാസര്‍, മുഹമ്മദ് നവാസ്, റൗഫ് റഹിം, സെബാസ്റ്റ്യന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: