പെരുന്ന: പള്ളിപ്പുറത്തുകാവ് ശ്രീഭദ്രകാളിക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞവും, പ്രതിഷ്ഠാദിന ഉത്സവവും വലിയ ഗുരുസിയും ലക്ഷാര്‍ച്ചനയും 20 മുതല്‍ 27 വരെ നടക്കും. ചെറിയനാട് മുരളീധറാണ് യജ്ഞാചാര്യന്‍. 20 ന് രാവിലെ 7.30 ന് തന്ത്രി കുഴിക്കാട്ടില്ലത്ത് അക്കീരമന്‍ കാളിദാസഭട്ടതിരിപ്പാട് ഭദ്രദീപ പ്രതിഷ്ഠ നടത്തും. 20 മുതല്‍ 26 വരെ എല്ലാ ദിവസവും രാവി െഎട്ടിന് ഭാഗവത പാരായണം. ഉച്ചക്ക് ഒന്നിന് അന്നദാനം, വൈകിട്ട് ഏഴിന് പ്രഭാഷണം. 23 ന് വൈകിട്ട് അഞ്ചിന് വിദ്യാഗോപാലമന്ത്രാര്‍ച്ചന, 24 ന് വൈകിട്ട് അഞ്ചിന് സര്‍വ്വൈശ്വര്യപൂജ.26 ന് രാവിലെ 11.30 ന് അവഭൃഥസ്നാനം. 27 ന് രാവിലെ ഏഴിന് കലശപൂജ, 12.30 ന് മഹാപ്രസാദമൂട്ട്. വൈകിട്ട് 6.30 ന് കുങ്കുമാഭിഷേകം. രാത്രി ഏഴിന് സംഗീതാര്‍ച്ചന എന്നിവയാണ് പ്രധാന പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: