പേരാമംഗലം: മനപ്പടി കുരിശു പള്ളിക്ക് സമീപം ബസും കാറും കൂട്ടിയിടിച്ചു കാര്‍ യാത്രക്കാര്‍ക്ക് പരിക്ക്.
തൃശ്ശൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകായിരുന്ന അശോക ബസിനെ കാര്‍ ഒരേ ദിശയില്‍ ഇടതു ഭാഗത്തുകൂടി ഓവര്‍ടേക്ക് ചെയ്തപ്പോളായിരുന്നു അപകടം. ബസില്‍ തട്ടിയ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു.
അപകടം നടന്ന ഉടനെ ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. പേരാമംഗലം ഹൈവേ പോലീസും നാട്ടുക്കാരും ചേര്‍ന്ന് കാറില്‍ കുടുങ്ങിയ അഞ്ചു പേരെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പൊന്നാനി സ്വദേശികളായ സുധീഷും കുടുംബവും സഞ്ചരിചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.
പേരാമംഗലം പോലീസ് സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു ഗതാഗതം പുനസ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: