ബിര്‍മിങ്ങ്ഹാം: മരിയ ഷറപ്പോവ വിംബ്ലിള്ഡണിന് മുമ്പ് നടക്കുന്ന ബിര്‍മിങ്ങ്ഹാം ടെന്നീസ് ടൂര്‍ണമെന്റില്‍ കളിക്കും. ഈ ടൂര്‍ണമെന്റില്‍ മത്സരിക്കാന്‍ ഷറപ്പോവയ്ക്ക് വൈല്‍ഡ് കാര്‍ഡ എന്‍ട്രി നല്‍കിയതായി ബ്രിട്ടീഷ് ടെന്നീസ് അസോസിയേഷന് അറിയിച്ചു.
രണ്ട് ദിവസം മുമ്പ് മരിയ ഷറപ്പോവയ്ക്ക് ഫ്രഞ്ച് ഓപ്പണില്‍ വൈല്‍ഡ കാര്‍ഡ് എന്‍ട്രി നിഷേധിച്ചിരുന്നു.
വിംബ്ലിള്ഡണിന് രണ്ടാഴ്ച മുമ്പ് ജൂണ്‍ 19 ന് ബിര്‍മിങ്ങ്ഹാം ടൂര്‍ണമെന്റ് ആരംഭിക്കും.2004,2005 വര്‍ഷങ്ങളില്‍ ഷറപ്പോവ ഇവിടെ ചാമ്പ്യനായിട്ടുണ്ട്. ഏഴുവര്‍ഷമായി ഈ ടൂര്‍ണമെന്റില്‍ മത്സരിച്ചിട്ടില്ല. ഡോപ്പ് ടെസ്റ്റില്‍ കുടുങ്ങിയ ഷറപ്പോവ പതിനഞ്ചു മാസത്തെ വിലക്കിനുശേഷം കഴിഞ്ഞ മാസമാണ് മത്സരരംഗത്തേയ്ക്ക് തിരിച്ചുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: