തുറവൂര്‍: ഭക്തി സാന്ദ്രമായി സഹസ്ര ശംഖാഭിഷേകം. തിരുമല ദേവസ്വം ലക്ഷ്മീ നൃംസിംഹ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ആയിരങ്ങളാണ് അഭിഷേകം ദര്‍ശിക്കാനെത്തിയത്. 25 ശംഖുകള്‍ നിറച്ച 16 മണ്ഡലം, 49 ശംഖുകളുടെ ഒന്‍പത് മണ്ഡലം, 81 ശംഖുകളുടെ അഞ്ച് മണ്ഡലം എന്നിങ്ങനെ ഒരുക്കി വെച്ച ശംഖുകളില്‍ 25 ലധികം വൈദികരുടെ കാര്‍മികത്വത്തില്‍ പൂജകള്‍ നടത്തി. ഭാരതത്തിലെ 43 പുണ്യനദികളില്‍ നിന്ന് ശേഖരിച്ച തീര്‍ത്ഥം നിറച്ച ശംഖുകള്‍ വൈദികര്‍ പൂജിച്ചു. തുടര്‍ന്ന് കാശി മഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമി 1001 ശംഖുകളില്‍ നിന്നുള്ള തീര്‍ത്ഥം നൃസിംഹമൂര്ത്തിക്ക് അഭിഷേകം ചെയ്ത ശേഷം ഭക്തര്‍ക്ക് കൈമാറി. സഹസ്ര ശംഖാഭിഷേകം ദര്‍ശിക്കാന്‍ പുലര്‍ച്ചെ മുതല്‍ ഭക്തജനത്തിരക്കായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: