ആലപ്പുഴ: ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന കളക്ടറേറ്റ് ജങ്ഷനിലും പുലയന്‍വഴി ജങ്ഷനിലും ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് കെല്‍ട്രോണിനെക്കൊണ്ട് സാധ്യതാപഠനം നടത്താന്‍ ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്റെ അധ്യക്ഷതയില്‍ കൂടിയ ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
മന്ത്രി ജി. സുധാകരന് സമര്‍പ്പിച്ച കത്തും അത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടും പരിഗണിക്കുകയായിരുന്നു കൗണ്‍സില്‍. ദേശീയ പാതയോരങ്ങളില്‍ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാനും ഇവ വച്ചവര്‍ക്ക് നോട്ടീസ് അയയ്ക്കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി.
റോഡുസുരക്ഷയുമായി ബന്ധപ്പെട്ട് എസി റോഡില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഗതാഗത വകുപ്പുമന്ത്രിയുടെ പ്രതിനിധി നല്കി. പള്ളിക്കൂട്ടുമ്മ ജങ്ഷനില്‍ ഡിവൈഡര്‍ പണിയുന്നതിനും ബ്ലിങ്കിങ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനും മണലാടി ജങ്ഷനില്‍ ബ്ലിങ്കിങ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതും സംബന്ധിച്ച സാദ്ധ്യതാ പഠനം നടത്താന്‍ കെല്‍ട്രോണിനെ ചുമതലപ്പെടുത്താനും റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: