ഒറ്റപ്പാലം: അമ്പലപ്പാറ വേങ്ങശ്ശേരി അകവണ്ട ജവാന് നഗറില്‍ യുവതിയെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വളര്‍ത്തു കാട് പള്ളിയാലില്‍ ബാലന്റെ ഭാര്യ ധനലക്ഷ്മി (40)യാണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണു സംഭവം പുറത്തിറയുന്നത്. തൊട്ടടുത്ത സൊസൈറ്റിയില്‍ പാല് കൊടുത്ത് തിരിച്ചു വന്ന ബാലനാണു ധനലക്ഷ്മിയെ വെട്ടേറ്റ നിലയില്‍ കാണുന്നത്.
ഇയാള്‍ ഉടന്‍ തന്നെ സുഹൃത്തായ ഉണ്ണിയെ വിവരം അറിയിക്കുകയായിരുന്നു. പുലര്‍ച്ചേ ആറു മണിക്കു മുമ്പായി പാലുമായി ബാലന് പുറത്തിറങ്ങിയിരുന്നു. ഏഴ് മണിയോടെതിരിച്ചെത്തുകയും ചെയ്തിരുന്നു. ഈ സമയത്ത് കൊലപാതകം നടന്നു എന്നാണ് പ്രാഥമിക നിഗമനം.കൊലപാതക കാരണം വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് പോലീസിന്റെ വിശദീകരണം ഇങ്ങനെ. ധനലക്ഷ്മി ആദ്യ ഭര്‍ത്താവ് ഉണ്ണികൃഷ്ണനുമായുള്ള ബന്ധം ഉപേക്ഷിച്ച നിലയിലാണ് ഇതില്‍ രണ്ട് കുട്ടികളുണ്ട്. തുടര്‍ന്നു ബാലനെന്നയാളുമയി ഇവര്‍ ബന്ധം സ്ഥാപിച്ചു. ഭാര്യാഭര്ത്താക്കന്മാരെ പോലെയായിരുന്നു ഇവരുടെ ജീവിതം.ബാലനു ആദ്യ വിവാഹത്തില്‍ ഭാര്യയും കുട്ടികളുമുണ്ട്. ഇതു നിലനില്‍ക്കേയാണു ധനലക്ഷ്മിയുമായി ഒരുമിച്ച് ജീവിക്കുന്നത്.
ഇത്തരത്തില്‍ വഴിവിട്ട ബന്ധങ്ങള്‍ കൊലപാതകത്തിനു കാരണമായിട്ടുണ്ടോയെന്നു പോലീസ് അന്വഷിക്കുന്നത്. എന്നാല്‍ കൊലപാതകം സംബന്ധിച്ച് പ്രതിയെക്കുറിച്ചുള്ളവ്യക്തമായ സൂചന പോലീസിനുലഭിച്ചതായി അറിയുന്നു. ഒരാള്‍ കസ്റ്റഡിയിലായതായി സൂചനയുണ്ട്.കൊലപാതക വിവരം അറിഞ്ഞയുടന്‍ ഷൊര്‍ണ്ണൂര്‍ ഡി.വൈ.എസ്.പി.കെ.എം.സെയ്തലവി, സി.ഐ അബ്ദുള്‍ ജലീല്‍, ഒറ്റപ്പാലം എസ്.ഐ ആം ഖാന് പാലക്കാട്ട് നിന്ന് വിരലടയാളവിദഗ്ദര്‍, ഡോഗ് സ്ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: