പൂനെ : പ്രണയം ഉപേക്ഷിച്ച് മറ്റൊരു വിവാഹത്തിന് തയ്യാറായ കാമുകന്റെ വിവാഹപ്പന്തലിന് കാമുകി തീയിട്ടു. പുനെ കട്രജില് ബുധനാഴ്ച്ചയാണ് സംഭവം. കാമുകിയെ ഉപേക്ഷിച്ച് മറ്റൊരു വിവാഹത്തിന് തയ്യാറായതിനെ തുടര്‍ന്നാണ് 36കാരിയായ യുവതി പന്തലിന് തീയിട്ടത്.
യുവാവ് തന്റെ സ്കൂട്ടറിന് ആരോ തീവെച്ചെന്ന് ആരോപിച്ച് ഞായറാഴ്ച്ച പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. രണ്ടുദിവസത്തിനുശേഷം തന്റെ വിവാഹ പന്തലിനും ആരോ തിവെച്ചന്ന പരാതിയുമായി യുവാവ് വീണ്ടുമെത്തുകയായിരുന്നെന്ന് മുതിര്‍ന്ന ഇന്‍സ്പെക്ടര്‍ വിജയ് സിങ് ഗെയ്ക്വാദ് അറിയിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ പങ്ക് വ്യക്തമായത്. യുവതിയെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. യുവതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
കഴിഞ്ഞ ആറുവര്‍ഷത്തോളമായി യുവതിയുമായി 33കാരനായ യുവാവ് പ്രണയത്തിലായിരുന്നു. വിവാഹ വാഗ്ദാനവും നല്‍കിയിരുന്നു. പെട്ടൊന്നൊരു ദിവസം പ്രണയ ബന്ധം ഉപേക്ഷിക്കുകയും മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഇയാള്‍ തയ്യാറാവുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ യുവതിയെ തന്റെ വിവാഹത്തിന് ക്ഷണിക്കുകയും ചെയ്തു. പ്രകോപിതയായ യുവതി വധുവിനോടും വീട്ടുകാരോടും ഇതുസംബന്ധിച്ച് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് യുവതി വിവിഹത്തിന് തലേന്ന് പന്തലിനും തീയിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: