ശാസ്താംകോട്ട: ശൂരനാട് തെക്ക് പഞ്ചായത്തിലെ ഇരവിച്ചിറയില്‍ സ്ത്രീയടക്കം പത്ത് പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു.
കോണ്‍ഗ്രസ് ജില്ലാ നേതാവ് അടക്കം കടിയേറ്റവരില്‍ നാലുപേരുടെ പരിക്ക് ഗുരുതരമാണ്. ഇന്നലെ രാവിലെ എട്ടുമണിയോടെ ഇരവിച്ചിറ പടിഞ്ഞാറ് കാവിന്റെ വടക്കതില്‍ ഭാഗത്താണ് പേപ്പട്ടി ഇറങ്ങിയത്. കുറ്റിയുടെ വടക്കതില്‍ പാരിഷാബീവി(65)യെ ആണ് വീട്ടുമുറ്റത്ത് വച്ച് നായ് വളഞ്ഞിട്ട് കടിച്ചത്.
ഇവരുടെ അലര്‍ച്ച കേട്ട് ഓടിയെത്തിയവര്‍ക്കാണ് പിന്നീട് കടിയേറ്റത്. മുഖത്ത് കടിയേറ്റ് സിലൈമാന്കുഞ്ഞ് (45), സുരേഷ്കുമാര്‍(30), ഡിസിസി വൈസ് പ്രസിഡന്റ് കെ.കൃഷ്ണന്കുട്ടിനായര് (65) എന്നിവരെ കൊല്ലം ജില്ലാ ആശുപത്രിയിലും ബാക്കിയുള്ളവരെ ശാസ്താംകോട്ട താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.
തെരുവ്നായ് ശല്യം രൂക്ഷമായ ഇരവിച്ചിറയില്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വി.എസ്.ജിതിന്‍ദേവിന്റെ നേതൃത്വത്തില്‍ പൊതുപ്രവര്‍ത്തകരും നാട്ടുകാരും ശൂരനാട് തെക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: