ന്യൂദല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും.
ജമ്മുകാഷ്മീര്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്. സിക്കിം, അരുണാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് കൂടിക്കാഴ്ച നടത്തുന്നത്.
ശനിയാഴ്ച ഗാങ്ടോക്കില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അതിര്‍ത്തിയിലെ വികസനപ്രവര്‍ത്തനങ്ങളും സുരക്ഷാ പ്രശ്നങ്ങളില്‍ സംസ്ഥാനങ്ങളുടെ ഏകോപനവും ചര്‍ച്ചയാകും. മുഖ്യമന്ത്രിമാരുമായി ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: