കണ്ണൂര്‍: മഹാകവി ചങ്ങമ്പുഴ കൃഷ്ണപിളളയുടെ ജീവിതത്തെ ആസ്പദമാക്കി ബല്‍റാം മട്ടന്നൂര്‍ സംവിധാനം ചെയ്യുന്ന സിനിമയായ രമണം കേരള സംസ്ഥാനത്തിന്റെ സ്വത്തായി പ്രഖ്യാപിച്ചു. കണ്ണൂര്‍ പ്രസ്ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സംവിധായകന് ബലറാം മട്ടന്നൂര്‍ ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. രമണം സിനിമ റിലീസ് ചെയ്യപ്പെടുന്നതോടെ മുഴുവന്‍ വരുമാനവും ഇതോടെ സംസ്ഥാന സര്‍ക്കാരിന് ലഭ്യാമാകുമെന്നും ആദ്യമായാണ് ഒരു സിനിമ സ്റ്റേറ്റിന്റെ പൊതുസ്വത്താക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബല്‍റാം രചിച്ച സ്വന്തം പുസ്തകങ്ങള്‍ വിറ്റഴിച്ചാണ് രമണന് സിനിമയുടെ നിര്‍മ്മാണത്തിന് പണം കണ്ടെത്തുന്നത്. ഇത്തരത്തില്‍ തന്നെ സിനിമ ലോകചരിത്രത്തില്‍ വ്യത്യസ്തത പുലര്‍ത്തുകയാണ്. ഇതിനിടയിലാണ് പുതിയ പ്രഖ്യാപനവുമായി സംവിധായകന് രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാരില്‍ നിന്നും ഒരു തുകയും വാങ്ങാതെ പൂര്‍ണ്ണമായും പുസ്തക വില്‍പ്പനയിലൂടെ മാത്രം നിര്‍മ്മാണം നടത്തി സര്‍ക്കാരിന് അവകാശം നല്കുന്ന രമണം സിനിമ ഈ രീതിയിലും ചരിത്രത്തില്‍ ആദ്യ സിനിമയാവും. കേരളം പുസ്തക ലഹരിയിലേക്ക്-വായനശാലയിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കഴിഞ്ഞ രണ്ടര വര്‍ഷമായി പുസ്തക വില്‍പ്പന നടക്കുന്നത്. 2000 രൂപയാണ് സംവിധായകന്റെ അഞ്ചോളം പുസ്തകങ്ങള്‍ക്കായി ഈടാക്കുന്നത്. ഇതുവരെ 7000 പുസ്തകങ്ങളാണ് വിറ്റഴിഞ്ഞത്. 35000 കോപ്പികളിലൂടെ ഏഴുരൂപയാണ് അഞ്ചേകാല്‍ കോടി രൂപ മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്ന സിനിമയ്ക്കായി പുസ്തക വില്‍പ്പനയിലൂടെ പിരിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്നത്.
2018 ല്‍ തീയേറ്ററുകളില്‍ എത്തിക്കുകയെന്ന ഉദ്ദേശത്തോടെ മൂന്ന് ഘട്ടങ്ങളിലായി സിനിമയുടെ ചിത്രീകരണം നടക്കും. ചീമേനി, തിരുനെല്‍വേലി, ഹംപി എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: