കണ്ണൂര്‍: കണ്ണൂര്‍ ടൗണ്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ പഠനം നടത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം 21 ന് രാവിലെ 9.30 ന് ഓര്‍മ്മകളുടെ തിരുമുറ്റത്ത് എന്ന പേരില്‍ സ്ക്കൂള് അങ്കണത്തില്‍ നടക്കുമെന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദരണ സഭ, ഗുരുവന്ദനം, പ്രതിഭാ സംഗമം, അനുമോദന സഭ എന്നിവ സംഗമത്തിന്റെ ഭാഗമായി നടക്കും. 2019ല്‍ നൂറുവര്‍ഷം പൂര്‍ത്തിയാക്കുന്ന സ്ക്കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിവിധ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു.
മന്ത്രി കടന്നപ്പളളി രാമചന്ദ്രന് പരിപാടി ഉദ്ഘാടനം ചെയ്യും. വി.കെ.അബ്ദുള്‍ നിസാര്‍ അധ്യക്ഷത വഹിക്കും. വിവിധ സെഷനുകളിലായി സാമൂഹ്യ-സാംസ്ക്കാരിക രംഗത്തെ നിരവധി പേര് സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ.പി.ഭാഗ്യശീലന്‍ ചാലാട്, കെ.ജ്യോതി പ്രകാശ്, കെ.രഞ്ജിത്ത്, എ.പി.സുരേഷ്ബാബു, വി.പി.അബ്ദുള്‍ ഖാദര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: