കണ്ണൂര്‍: യുവകവയിത്രി അനിത പ്രേം കുമാറിന്റെ ‘പ്രണയമഷി’ കവിതാ സമാഹാരത്തിന്റെ പ്രകാശനം 21 ന് നടക്കും. കണ്ണൂര്‍ ജവഹര്‍ ലൈബ്രറിയില്‍ വൈകിട്ട് 3.30ന് നടക്കുന്ന ചടങ്ങില്‍ എന്‍.പ്രഭാകരന് പ്രകാശനം നിര്‍വഹിക്കും. സുധാകരന് രാമന്തളി ഏറ്റുവാങ്ങും. ശില്‍പ്പി കാനായി കുഞ്ഞിരാമന് മുഖ്യാതിഥിയായിരിക്കും. എഴുത്തുകാരി ഇന്ദിരാ ബാലന്, എം.ചന്ദ്രപ്രകാശ്, മുരളീധരന് കൈതേരി, വത്സന് തില്ലങ്കേരി എന്നിവര്‍ പ്രസംഗിക്കും. ബുദ്ധ ബുക്സ് പ്രസാധനം ചെയ്ത കവിതാ സമാഹാരത്തില്‍ 73 കവിതകളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: