് 163 പോയിന്റുമായി ആതിഥേയരായ കോഴിക്കോട് മെഡിക്കല്‍ കോളജ് ജൈത്രയാത തുടരുന്നു. 91 പോയിന്റുമായി ടിഡിഎംസി ആലപ്പുഴയും 61 പോയിന്റുമായി തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളജും പിന്നാലെയുണ്ട്.
സ്റ്റേജിന മത്സരങ്ങള്‍ക്ക് തുടക്കമായതോടെയാണ് കലോത്സവത്തിന്റെ വീറും വാശിയും വര്‍ദ്ധിച്ചത്. നാല് വേദികളിലായി ഇന്നലെ പന്ത്രണ്ട് മത്സരങ്ങള്‍ നടന്നു. ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് സംവിധായകന് രഞ്ജിത്ത് നിര്‍വഹിക്കും. ആണ്‍കുട്ടികളുടെ ലളിതഗാനത്തില്‍ തിരുവനന്തപുരം ശ്രീഗോകുലം മെഡിക്കല്‍ കോളജിലെ ഋഷികേഷ് ഉണ്ണി ഒന്നാമതും ആലപ്പുഴ ടി.ഡി മെഡിക്കല്‍ കോളജിലെ ഹരി എസ്. ബാബു രണ്ടാമതുമായി. പെണ്‍കുട്ടികളുടെ ലളിതഗാന മത്സരത്തില്‍ ഐശ്വര്യ (കെഎംസിടി മെഡിക്കല്‍ കോളജ്) ഒന്നാമതും അമലു എം. ബാബു (ഗവ.മെഡിക്കല്‍ കോളജ്, തൃശൂര്‍) രണ്ടാം സ്ഥാനവും നേടി. പെണ്‍കുട്ടികളുടെ ശാസ്ത്രീയ സംഗീതത്തില്‍ ജെ.എസ്. വീണ (ഗവ.മെഡിക്കല്‍ കോളജ്, തിരുവനന്തപുരം) ഒന്നാം സ്ഥാനവും ദര്‍ശന (ഗവ.മെഡിക്കല്‍ കോളജ്, തൃശൂര്‍) രണ്ടാം സ്ഥാനവും നേടി. ജനറല്‍ ക്വിസ് മത്സരത്തില്‍ അരുണ്‍ഘോഷ്, ആഷ്ലിന് ടോം (ഗവ.മെഡിക്കല്‍ കോളജ്, തൃശൂര്‍) ഒന്നാമതെത്തി. മോക്ക് ദ പ്രസ് മത്സരത്തില്‍ ആര്. ഗോകുല്‍ നാഥ് ( ഗവ. മെഡിക്കല്‍ കോളജ്, കോഴിക്കോട്) ഒന്നാം സ്ഥാനവും വി.എസ്. വൈശാഖ് (മലബാര്‍ മെഡിക്കല്‍ കോളേജ് ) രണ്ടാം സ്ഥാനവും നേടി. ഔപചാരിക ഉദ്ഘാടനത്തിന് ശേഷം മൂന്ന് വേദികളായി നാടകം പ്രച്ഛന്ന വേഷം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി എന്നീ മത്സരങ്ങള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: