തിരുവനന്തപുരം: കിലോയ്ക്ക് ഇരുപതും മുപ്പതും രൂപ ഉണ്ടായിരുന്ന ഉള്ളിയ്ക്ക് ഇപ്പോള്‍ സംസ്ഥാനത്ത് പൊള്ളുന്ന വില. ഒരു കിലോ ഉള്ളി വാങ്ങണമെങ്കില്‍ 100 രുപ കൊടുക്കണം. വരും ദിവസങ്ങളിൽ വില ഇനിയും ഉയരുമെന്നാണു കച്ചവടക്കാർ പറയുന്നത്.
ഉള്ളി ഉത്പാദക സംസ്ഥാനങ്ങളിലെ കടുത്ത വരള്‍ച്ചയാണ് വിലക്കയറ്റത്തിന് പിന്നില്‍. മൊത്തവിപണികളിൽ 90 രൂപയും ചില്ലറവിപണികളിൽ നൂറിനു മുകളിലുമാണ് വില. തമിഴ്നാട്, ആന്ധ്രാ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഉള്ളി പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. പൊള്ളാച്ചിയില്‍ നിന്നുമാണ് കേരളത്തിലേക്ക് പ്രധാനമായും ഉള്ളി എത്തുന്നത്.
ഉള്ളി ഉൽപാദക സംസ്ഥാനങ്ങളിലെ മൊത്ത, ചില്ലറവിപണികളിലും വില ഉയർന്നുതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: