ചെന്നൈ: രാഷ്ട്രീയ പ്രവേശനം ഉടനുണ്ടാകുമെന്ന സൂചനകള്‍ നല്കി സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. രാഷ്ട്രീയത്തില്‍ എതിര്‍പ്പാണ് മൂലധനമെന്ന് വ്യക്തമാക്കിയ രജനി രാഷ്ട്രീയത്തില്‍ ഇടപെടുമെന്നും പറഞ്ഞു.ചെന്നൈയിലെ രാഘവേന്ദ്ര മണ്ഡപത്തില്‍ ആരാധകരുമായി നടന്ന കൂടികാഴ്ചയിലാണ് രകജനി നയം വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം ആരാധകരുമായി നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷം സമൂഹ മാധ്യമങ്ങളില്‍ വന്ന ചില പരാമര്‍ശങ്ങള്‍ തന്നെ വേദനിപ്പിച്ചുവെന്ന് രജനി പറഞ്ഞു.
തന്റെ രാഷ്ട്രീയ പ്രവേശനത്തെ വിമര്‍ശിച്ച സുപ്രിംകോടതി മുന്‍ ജ്സറ്റിസ് മാര്‍കണ്ഡേയ കഡ്ജുവിന് രജനി മറുപടിയും നല്കി. 44 വര്‍ഷമായി തമിഴര്‍ക്കൊപ്പം ജീവിക്കുന്ന താന്‍ എന്നും തമിഴനാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അഭിപ്രായം പറയുമ്പോള്‍ വിവാദമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും താരം അഭിപ്രായപ്പെട്ടു. ഇന്നത്തെ രാഷ്ട്രീയ സംവിധാനം മാറണമെന്നും ജനങ്ങളെക്കുറിച്ച് രാഷ്ട്രീയക്കാര്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും അദ്ദേഹം വിവരിച്ചു.
രാഷ്ട്രീയ പ്രവേശനം ആരാധകരെ അറിയിച്ചുകൊണ്ട് മാത്രമെ ഉണ്ടാകു എന്നും രജനി വ്യക്തമാക്കി. കഴിഞ്ഞ ദിവസം തമിഴ്നാട് രാഷ്ട്രീയത്തിലെ കൊള്ളരുതായ്മകള്‍ക്കെതിരെ ആഞ്ഞടിച്ച സ്റ്റൈല്‍ മന്നന് രാഷ്ട്രീയനേതാക്കള്‍ ആരാധകരെ ചൂഷണം ചെയ്യുകയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആരാധകരോട് സംവദിക്കാനായി പരിപാടി സംഘടിപ്പിച്ച താരത്തിന്റെ ലക്ഷ്യം രാഷ്ട്രീയ രംഗപ്രവേശനം തന്നെയാണെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: