ന്യൂദല്‍ഹി: വീടുകളിലും സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ് നടത്തിയതിന് പിന്നാലെ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം ലണ്ടനിലേയ്ക്കു കടന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ കാര്‍ത്തി ചിദംബരം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് ലണ്ടനിലേക്ക് യാത്ര നടത്തിയതെന്ന് അച്ഛന് പി. ചിദംബരം ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കി. കാര്‍ത്തിക്ക് യാത്ര ചെയ്യുന്നതിന് നിരോധനമില്ലെന്നും ഉടന്‍ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഐ എന്‍ എക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് ഫോറിന് ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന് ബോര്‍ഡില്‍ അനധികൃത ഇടപെടലും സ്വാധീനവും ചെലുത്തിയെന്ന കേസില്‍ ചിദംബരത്തിന്റെയും മകന് കാര്‍ത്തി ചിദംബരത്തിന്റെയും വീടുകളിലും സ്ഥാപനങ്ങളിലും സിബിഐ ചൊവ്വാഴ്ച പരിശോധന നത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കാര്‍ത്തി ചിദംബരം വിദേശത്തേയ്ക്ക് പോയത്.
കേസ് നടക്കുന്നതിനിടെ കാര്‍ത്തി ലണ്ടനിലേക്ക് പോയത് എന്തിനാണെന്ന ചോദ്യമാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്. നേരത്തെ വിജയ് മല്യ മുങ്ങിയതിനോട് പോലും കാര്‍ത്തിയുടെ യാത്രയെ പലരും താരതമ്യം ചെയ്യുന്നുണ്ട്. കാര്‍ത്തിക്ക് വിദേശത്ത് വന്‍ അനധികൃത സമ്പാദ്യം ഉണ്ടെന്ന് വ്യക്തമാക്കി നേരത്തേ ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: