കോഴിക്കോട്: ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ നയിക്കുന്ന ഹിന്ദു അവകാശ സംരക്ഷണ യാത്രക്ക് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം. സ്വീകരണത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് മുതലക്കുളം മൈതാനത്ത് നടന്ന ഹിന്ദു അവകാശ സംരക്ഷണ സമ്മേളനം ഹൈന്ദവ സംസ്കൃതിയുടെ ഉദാഹരണമായി മാറി.
സ്വാഗതസംഘം അദ്ധ്യക്ഷന്‍ അലി അക്ബര്‍ ഈ യാത്ര ഹിന്ദു സംസ്കാരത്തിന്റെ തന്നെ സംരക്ഷണത്തിനുള്ള യാത്രയാവട്ടെ എന്ന് ആശംസിച്ചു. വിവിധ സാമുദായിക സംഘടനാ നേതാക്കള്‍ സ്വീകരണ സമ്മേളനത്തില്‍ ഒന്നിച്ചിരുന്നപ്പോള്‍ അത് കാലഘട്ടം ആവശ്യപ്പെടുന്ന ഹിന്ദുഐക്യത്തിലേക്കുള്ള മറ്റൊരു പടികൂടിയായി.
കേരള സാംബവര്‍ സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഐ. ബാബു കുന്നത്തൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കെ.പി. ശശികല ടീച്ചറെ മാറാട് നിന്നെത്തിയ അമ്മമാര്‍ സ്വീകരിച്ച് സമ്മേളനവേദിയിലേക്കാനയിച്ചു. വിവിധ സാമുദായിക സംഘടനാ നേതാക്കള്‍ ഷാള്‍ അണിയിച്ചു. അഡ്വ. എ.സി. അംബിക രചിച്ച മാധവി മുതല്‍ മഹിജ വരെ എന്ന പുസ്തകം കെ.പി. ശശികലടീച്ചര്‍ അലി അക്ബറിന് നല്കി പ്രകാശനം ചെയ്തു.
വിവിധ സാമുദായിക സംഘടനകളെ പ്രതിനിധീകരിച്ച് സുനില്‍കുമാര്‍ പുത്തൂര്‍മഠം(എസ്എന്‍ഡിപി), മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരി (യോഗക്ഷേമ സഭ), വി. കൃഷ്ണകുമാര്‍ (വണിക വൈശ്യ സംഘം), റിലേഷ്കുമാര് (തിയ്യമഹാസഭ), പി.ടി. വത്സലന്‍ (കേരള വിശ്വകര്‍മ്മസഭ), സുരേഷ് വി. നമ്പീശന് (ശ്രീപുഷ്പക ബ്രാഹ്മണ സേവാസംഘം), സതീഷ്കുമാര്‍ പാറന്നൂര്‍ (കേരള സാംബവര്‍ സൊസൈറ്റി), ടി. മുരുകേഷ് (മാറാട് അരയ സമാജം), കെ.എം. പരമേശ്വരന് (ഓള് കേരള ബ്രാഹ്മണ ഫെഡറേഷന്), അഡ്വ. അജിത്ത്കുമാര്‍ (എന്‍എസ്എസ്), ചെലവൂര്‍ ഹരിദാസ് പണിക്കര്‍ (പണിക്കര്‍ സര്‍വീസ് സൊസൈറ്റി), ദിനകരന് (വിശ്വഹിന്ദുപരിഷത്ത്), ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. എസ്. ബിജു, വൈസ് പ്രസിഡന്റ് അഡ്വ .എ.സി. അംബിക, ശശികല ജയരാജ്, സി.എസ്. സത്യഭാമ, ടി.പി. അനില്‍കുമാര്‍, സുബീഷ് ഇല്ലത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: