വാഷിംഗ്ടണ്‍: പ്രശസ്ത അമേരിക്കന്‍ ഗായകന് ക്രിസ് കോര്‍നെല്‍(52) ജീവനൊടുക്കി. ബുധനാഴ്ച വൈകുന്നേരം ഡെട്രോയോറ്റിലെ ഹോട്ടല്‍ മുറിക്കുള്ളില്‍ അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഫോക്സ് തിയേറ്ററില്‍ സ്വന്തം ബാന്‍ഡായ സൗണ്ട്ഗാര്‍ഡനൊപ്പം നടത്തിയ സംഗീത പരിപാടിക്ക് ശേഷമായിരുന്നു കോര്‍നെല്‍ ജീവനൊടുക്കിയത്.
1984ല്‍ രൂപീകരിച്ച സൗണ്ട്ഗാര്ഡന് ബാന്‍ഡിന്റെ പ്രധാന ഗായകനായിരുന്ന കോര്‍നെല്‍ സംഗീതജ്ഞന്, ഗായകന്, ഗാനരചയിതാവ് എന്നിങ്ങനെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. ബോണ്ട് ചിത്രമായ കാസിനോ റോയലിലെ ‘യു നോ മൈ നെയിം’ എന്ന ടൈറ്റില്‍ സോംഗ് കോര്‍നെലിനെ യുകെയില്‍ ഏറെ പ്രശസ്തനാക്കിയിരുന്നു. 2001ല്‍ ഓഡിയോ സ്ലെവ് എന്ന റോക്ക് ബാന്‍ഡിനൊപ്പം ചേര്‍ന്ന കോര്‍നെല്‍ അവര്‍ക്കൊപ്പം മൂന്നു ആല്‍ബങ്ങളും പുറത്തിറക്കി.
സൂപ്പര്‍ അണ്‍നോണ്‍(1994), യുഫോറിയ മോര്‍ണിംഗ്(1999), കാരിയോണ്‍(2007), സ്ക്രീം(2009), സോംഗ് ബുക്ക്(2011), ഹയര്‍ ട്രൂത്ത്(2015) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ആല്‍ബങ്ങള്‍. എംടിവി അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങളും കോര്‍നെല്‍ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: