കോട്ടയം: ‘ലെജന്‍ഡ്സ് ഓഫ് കേരള’ അവാര്‍ഡ് പ്രഖ്യാപനം അടുത്തയാഴ്ച. 28ന് കോട്ടയം ബസേലിയസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന ജന്മഭൂമി അവാര്‍ഡ് നൈറ്റ്-2017ലാണ് പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍ പ്രഖ്യാപനം. കര്‍മ്മരംഗത്ത് മാതൃകാപരമായ ഔന്നത്യത്തില്‍ എത്തിയ രണ്ട് മലയാളികള്‍ക്കാണ് ‘ലെജന്‍ഡ്സ് ഓഫ് കേരള’ പുരസ്കാരം നല്‍കുന്നത്.
ചലച്ചിത്രമേഖലയിലെ വിവിധതലങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്ക്കൊപ്പം തന്നെ കാര്‍ഷിക, ഗോസംരക്ഷണ, പ്രവാസി, മാധ്യമ മേഖലകളില്‍ മികവ് തെളിയിച്ചവരെയും ആദരിക്കുന്നുണ്ട്. ഇതിന്റെ ജൂറി പാനല്‍ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്.
കോട്ടയത്തിന്റെ ചരിത്രത്തില്‍ ശ്രദ്ധേയമായ പരിപാടിയായി ‘ലെജന്‍ഡ്സ് ഓഫ് കേരള’യെ മാറ്റുകയെന്ന ലക്ഷ്യത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളും സജീവമായി. താരോത്സവമായി മാറുന്ന ‘ലെജന്‍ഡ്സ് ഓഫ് കേരള’ അരങ്ങേറുന്ന ഗ്രൗണ്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: