പനമരം: വിളമ്പ്കണ്ടം പനമരം റോഡരികിലെ അപകട ഭീഷണി ഉയർത്തി നിന്നിരുന്ന കാടുകൾ യുവമോർച്ച പ്രവർത്തകർ വെട്ടിത്തെളിച്ചു. കാടുവളർന്നു നിൽക്കുന്നതിനാല് കഴിഞ്ഞ ദിവസങ്ങളിൽ ചില അപകടങ്ങൾ നടന്നിരുന്നു. കൂടാതെ ഈ റോഡിലെ കൈപ്പാട്ടുകുന്ന് പ്രദേശത്തെ കലുങ്ക് അപകടാവസ്ഥയിലായിട്ട് നാളുകളേറെയായി. കലുങ്കിന് അടുത്തായി രൂപപ്പെട്ട വലിയ ഗർത്തത്തിന് ചുറ്റും പ്രവർത്തകർ വേലിയും സ്ഥാപിച്ചു. നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ലാത്തതിനാലാണ് യുവമോർച്ച വിളമ്പുകണ്ടം യൂണിറ്റ് പ്രവർത്തകർ ഈ പ്രവർത്തനം ഏറ്റെടുത്തത്. യുവമോർച്ച ജില്ല ഉപാധ്യക്ഷൻ ധനിൽകുമാർ, അനൂപ്, ജബീഷ് കെ, അകുൽ കുമാർ, പ്രജിത്ത്, അജേഷ് വി ,അനൂപ് ടി.ബി തുടങ്ങിയവർ നേതൃത്വം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: