പാലക്കാട്: ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഹിന്ദു അവകാശ സംരക്ഷണ യാത്രയുടെ ഭാഗമായി നഗരത്തില്‍ താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ ബൈക്ക് റാലി സംഘടിപ്പിച്ചു. മേലാമുറിയില്‍ നിന്നാരംഭിച്ച റാലി ജില്ലാ വൈസ് പ്രസിഡന്റ് പ്രഭാകരന് മാങ്കാവ് ഉദ്ഘാടനം ചെയ്തു.
നഗരം ചുറ്റി സ്റ്റേഡിയം ബസ് സ്റ്റാന്റ്റിനു സമീപം നടന്ന സമാപന യോഗം ജില്ലാ ജനറല്‍ സെക്രട്ടറി പി.പ്രശോഭ് ഉദ്ഘാടനം ചെയ്തു. പാലക്കാട് താലൂക്ക് പ്രസിഡന്റ് രാധാകൃഷ്ണന് കോന്നനാത്ത് അധ്യക്ഷത വഹിച്ചു. എന്‍.പ്രസാദ്, അനൂപ്, വിപിന്‍, എന്നിവര്‍ സംസാരിച്ചു. ശെല്വന് മലമ്പുഴ, പ്രതീഷ് പുതുപ്പരിയാരം, മിഥുന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: