മാനന്തവാടി: കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴില്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് മാനന്തവാടി യൂണിറ്റില്‍ ആരംഭിച്ച സ്റ്റുഡന്റ് മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയര്മാന് വി.ആര്. പ്രവീജ് നിര്‍വഹിച്ചു. അസിസ്റ്റന്റ് റീജിയണല്‍ മാനേജര്‍ പി.കെ. അനില്‍കുമാര്‍, ബി. സുനീര്‍, സി.കെ. ബിന്ദു എന്നിവര്‍ പ്രസംഗിച്ചു. സ്ക്കൂള് പഠനത്തിനാവശ്യമായ ബാഗ്, കുട, ടിഫിന്‍ ബോക്സ്, വാട്ടര്‍ബോട്ടിലുകള്‍, പേന, പെന്‍സില്‍ തുടങ്ങിയ എല്ലാവിധ പഠനോപകരണങ്ങളും 10 മുതല്‍ 35 ശതമാനം വരെ വിലക്കുറവില്‍ സ്റ്റുഡന്റ് മാര്‍ക്കറ്റില്‍ ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: