ന്യൂദല്‍ഹി: സിആര്‍എഫ് 1000L ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ ടൂറര്‍ ഹോണ്ട ഇന്ത്യയില്‍ അവതരിപ്പിച്ചു. 12.9 ലക്ഷം രൂപയാണ് ഡെല്‍ഹി എക്സ്-ഷോറൂം വില. ആദ്യ ബാച്ചായി അമ്പത് ആഫ്രിക്ക ട്വിന്‍ ബൈക്കുകളാണ് ബുക്കിംഗിന് വെച്ചിരിക്കുന്നത്.
998 സിസി, ലിക്വിഡ്-കൂള്‍ഡ്, പാരലല്‍-ട്വിന്‍ എന്‍ജിനാണ് ആഫ്രിക്ക ട്വിന്നിന് കരുത്ത് പകരുന്നത്. ഓഫ്-റോഡിംഗ് കഴിവുകളാല്‍ പ്രശസ്തമായ ആഫ്രിക്ക ട്വിന്‍ ഹൈ-ടെന്‍സില്‍ സ്റ്റീല്‍ ഉപയോഗിച്ച് സെമി-ഡബിള്‍ ക്രാഡില്‍-ടൈപ്പ് ഫ്രെയിമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും സീറ്റിന്റെ താരതമ്യേന ചെറിയ ഉയരവും നീളമേറിയ 62 ഇഞ്ച് വീല്‍ബേസും ആഫ്രിക്ക ട്വിന്‍ എന്ന മോട്ടോര്‍സൈക്കിളിന്റെ സവിശേഷതകളാണ്.
ലോകത്തെ ഏറ്റവും ദുഷ്കരമായ ഡകര്‍ റാലി റൈഡിലെ അനിഷേധ്യനാണ് ആഫ്രിക്ക ട്വിന്‍. വളരെയധികം ആശ്രയിക്കാവുന്ന, വിശ്വാസമര്‍പ്പിക്കാവുന്ന അഡ്വഞ്ചര്‍ ടൂറിംഗ് മോട്ടോര്‍സൈക്കിളാണ് ആഫ്രിക്ക ട്വിന്‍ എന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ, സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, സീനിയര്‍ വൈസ് പ്രസിഡന്റ് വൈ എസ് ഗുലേറിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: