KSRTC PENSIONERS STRIKE , KTR
കൊട്ടാരക്കര: പെന്‍ഷന്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ കൊട്ടാരക്കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ പട്ടിണി കഞ്ഞി വച്ച് പ്രതിഷേധിച്ചു. സംസ്ഥാന വ്യാപകമായി നടന്ന സമരത്തിന്റെ ഭാഗമായിരുന്നു പ്രതിഷേധം. രണ്ടു മാസമായി മുടങ്ങിയ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചതാണ് സമരം നടന്നത്. പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 24 പേര്‍ ആത്മഹത്യ ചെയ്തതായും ഇപ്പോള്‍ പലരും ആത്മഹത്യയുടെ വക്കിലാണെന്ന് സമരക്കാര്‍ പറഞ്ഞു. പ്രതിഷേധ സമരം യൂണിയന്‍ സംസ്ഥാന സെക്രട്ടറി ടി. മുരളീധരന്‍പിള്ള , ജില്ലാസെക്രട്ടറി ടി. രാമകൃഷ്ണപിള്ള, യൂണിറ്റ് സെക്രട്ടറി എന്‍. സുരേന്ദ്രന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു
















