കൽപ്പറ്റ: എജ്യുമേറ്റ് എജ്യൂക്കേഷണൽ സൊസൈറ്റി പ്ലസ്ടു, ഡിഗ്രി കഴിഞ്ഞ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി 17 ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ കമ്പളക്കാട് അൻസാരിയ്യഃ എജ്യൂക്കേഷണൽ കോംപ്ലക്സിൽ ജില്ലാ തല വിദ്യാഭ്യാസ സെമിനാർ നടത്തും. തുടർപഠനം, രക്ഷിതാക്കളും വിദ്യാർത്ഥികളും അറിയേണ്ട കാര്യങ്ങൾ, കരിയർ വൈവിധ്യങ്ങൾ, പ്രൊഫഷണൽ കോഴ്സുകൾ,ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങൾ,പുതിയ കാലത്തെ വിദ്യാഭ്യാസവും തൊഴിലും തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖ വിദ്യാഭ്യാസ- കരിയർ വിദഗ്ധൻ കെ.എച്ച്.ജെറീഷ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും 9447473193 എന്ന നമ്പറിൽ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: