ഉദുമ: പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന എന്ന പദ്ധതിയിലൂടെ ഇന്ത്യയിലെ ഒരു കോടി ജനങ്ങള്‍ക്ക് തൊഴില്‍മേഖലയില്‍ സ്കില്‍ െ്രെടയിനിംഗ് നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതിയിലൂടെ സെല്‍ഫ് എംപ്ലോയിഡ് ടൈലര്‍ (എട്ടാം ക്ലാസ്സ് യോഗ്യത, പ്രായം 18നും 40നും ഇടയില്‍, കോഴ്സ് കാലാവധി 2 മാസം)
ഫീല്‍ഡ് ടെക്നിഷ്യന്‍ കംപ്യൂട്ടിംഗ് പെരിഫറല്‍സ് (പ്ലസ്ടു യോഗ്യത, പ്രായം 18നും 40നു ഇടയില്‍, കോഴ്സ് കാലാവധി രണ്ട് മാസം)
കണ്സൈന്മെന്റ് ബുക്കിംഗ് അസിസ്റ്റന്റ് (പ്ലസ്ടു യോഗ്യത, പ്രായം 18നും 40നും ഇടയില്‍, കോഴ്സ് കാലാവധി 3 മാസം) എന്നീ സൗജന്യ കോഴ്സുകളിലേക്ക് മുകളില്‍ പറഞ്ഞിരിക്കുന്ന യോഗ്യതയുള്ള യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ ആധാര്‍ കാര്‍ഡ് ഒറിജിനലും ഫോട്ടോസ്റ്റാറ്റ് കോപ്പിയും, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുമായി ഉദുമ പഞ്ചായത്ത് പാലക്കുന്ന് കോംപ്ലക്സില്‍ സ്ഥിതി ചെയ്യുന്ന വിംഗ്സ് അക്കാദമി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യണം.
പരിശീലനവും, യൂണിഫോം, ബാഗ്, ടെക്റ്റ് ബുക്ക് എന്നിവ സൗജന്യമായും ഗവണ്മെന്റ് നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിംഗ് അക്കാദമി, പാലക്കുന്ന് കോംപ്ലക്സ്, പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിന് സമീപം. ഫോണ്‍: 0467 2237035, 9846022233.
പ്രതികരിക്കാൻ ഇവിടെ എഴുതുക: