ബാഗ്ദാദ്: ഇറാക്കിലെ അന്‍ബറില്‍ പ്രവിശ്യയില്‍ യുഎസ് സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളില്‍ 27 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു.
സിറിയന്‍ അതിര്‍ത്തിയിലുള്ള അല്‍ ക്വയിം നഗരത്തിലായിരുന്നു ആദ്യ വ്യോമാക്രമണമുണ്ടായത്. ഐഎസ് ഭീകരര്‍ ഉപയോഗിച്ചിരുന്ന ഇന്റര്‍നെറ്റ് കഫേ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ 20 ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് സൈനിക കമാന്‍ഡര്‍ നൂമാന്‍ അല്‍ സൂബൈ പറഞ്ഞു.
അനാ നഗരത്തിലെ ഐഎസ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി നടത്തിയ മറ്റൊരു വ്യോമാക്രമണത്തില്‍ ആറു ഭീകരര്‍ കൊല്ലപ്പെട്ടുവെന്നും കറാഡ ജില്ലയിലുണ്ടായ ആക്രമണത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടുവെന്നും കമാന്‍ഡര്‍ അറിയിച്ചു.
















