കെയ്‌റോ: നൈല്‍ നദിയുടെ താഴ്‌വരയിലെ നഗരമായ മിന്യയില്‍ നിന്ന് പതിനേഴു മമ്മികളെ ഗവേഷകര്‍ കണ്ടെത്തി. ഈ പ്രദേശത്തു നിന്ന് മമ്മികള്‍ കണ്ടെത്തുന്നത് ഇതാദ്യമാണ്.
പുരാതന ഈജിപ്തിന്റെ പ്രതീകങ്ങളായ പിരമിഡുകളേയും മമ്മികളേയും കുറിച്ചുള്ള ഗവേഷണം പടിഞ്ഞാറന്‍ മരുഭൂമിയില്‍ തുടരുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്.
പിരമിഡുകളില്‍ അടക്കം ചെയ്തിരിക്കുന്ന മമ്മികളെ ഈ നഗരത്തില്‍ നിന്നു കണ്ടെത്തിയത് പര്യവേഷണത്തില്‍ പുതിയ വഴിത്തിരിവാകുമെന്നാണ് കരുതുന്നത്. അടക്കം ചെയ്തിരിക്കുന്ന രീതി കണ്ടാല്‍ അത് രാജ്ഞിമാരുടേയോ രാജാക്കന്മാരുടേയോ മമ്മി അല്ല എന്നാണ് കരുതുന്നത്.
പുരാതന കാലത്തെ പുരോഹിതന്മാരുടേയോ ഉന്നത ഉദ്യോഗസ്ഥരുടേയോ ആയിരിക്കാം എന്ന സൂചനയാണ് കിട്ടുന്നതെന്നു ഗവേഷകര്‍ പറയുന്നു.
















