പാരിസ്: ഫ്രാന്‍സിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന ബഹുമതിയോടെ ഇമാനുവല്‍ മക്രോണ്‍ ചുമതലയേറ്റു. രണ്ടു ഘട്ടങ്ങളിലായി നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തേയും തീവ്ര വലതുപക്ഷത്തേയും ഞെട്ടിച്ചാണ് മക്രോണ്‍ വിജയിച്ചത്.
എന്‍ മാര്‍ച്ച് എന്ന പ്രസ്ഥാനം രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട 39കാരനായ മക്രോണ്‍ എലിസീ കൊട്ടാരത്തില്‍ എത്തിയപ്പോള്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഫ്രാങ്കോ ഒളാന്ദേ വരവേറ്റു. ഭാര്യ ബ്രിജിറ്റിനൊപ്പമാണ് മക്രോണ്‍ സ്ഥനമേല്‍ക്കാന്‍ എത്തിയത്.
1500 പോലീസുകാരെ അധികം വിന്യസിച്ച് കനത്ത സുക്ഷയാണ് കൊട്ടാരത്തില്‍ ഒരുക്കിയിരുന്നത്. സ്ഥാനമേറ്റതിനു ശേഷം ഒളാന്ദേയുമായി മക്രോണ്‍ ചര്‍ച്ച നടത്തി. മക്രോണ്‍ ഇന്ന് പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചേക്കും.
















