ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ റംസാന്‍ നോമ്പുകാലത്ത് പൊതുസ്ഥലങ്ങളില്‍ ഭക്ഷണം കഴിക്കുന്നത് നിരോധിക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകള്‍ ബക്തവാര്‍ ഭൂട്ടോ.
നോമ്പു കാലത്ത് പൊതുസ്ഥലങ്ങളില്‍ ഭക്ഷണം കഴിക്കുന്നത് കര്‍ശ്ശനമായി നിരോധിച്ചാണ് നിയമം കൊണ്ടുവരുന്നത്. ഇത് തെറ്റിക്കുന്നവര്‍ക്ക് 500 മുതല്‍ 25000 രൂപ വരെ പിഴയുമുണ്ട്.
ഇതിനെതിരെ പ്രതിഷേധങ്ങള്‍ വ്യാപകമാവുന്നതിനിടയിലാണ് ബക്തവാര്‍ ഭൂട്ടോ പ്രതികരണവുമായി രംഗത്തെത്തിയത്.
മുസ്ലിങ്ങളില്‍ത്തന്നെ നോമ്പ് എല്ലാവരും എടുക്കുന്നില്ല. ആരോഗ്യ സ്ഥിതി മോശമയവരും കുട്ടികളും നോമ്പ് എടുക്കാറില്ല. പൊതു നിരത്തുകളില്‍ വെച്ച് ഇവര്‍ വെള്ളം കുടിക്കുകയാണെങ്കില്‍ അറസ്റ്റ് ചെയ്യാനാണോ പുതിയ നിയമം കൊണ്ടുദ്ദേശിക്കുന്നത്, ബക്തവാര്‍ ഭൂട്ടോ ട്വിറ്ററിലൂടെ ചോദിച്ചു.
















