ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്തു പോകുന്ന ബ്രെക്‌സിറ്റ് പ്രാബല്യത്തില്‍ വരുമ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രമുഖ സ്ഥാപനങ്ങള്‍ നീക്കം തുടങ്ങി.
പ്രശസ്തമായ മാഞ്ചസ്റ്റര്‍ സര്‍വകലാശാല 171 അധ്യാപകരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ഇതില്‍ ഏറെപ്പേരും അധ്യാപകരാണ്. കല, ഭാഷ, ജീവശാസ്ത്രം, വൈദ്യം, വാണിജ്യം തുടങ്ങിയ വകുപ്പുകളില്‍ നിന്നുള്ള അധ്യാപകരെയാണ് സര്‍വകലാശാല പിരിച്ചുവിടുന്നത്.
ഇതിനെതിരെ അധ്യാപക സംഘടന രംഗത്തുവന്നിട്ടുണ്ട്. ബ്രെക്‌സിറ്റ് മറയാക്കി സര്‍വകലാശാല അവരുടെ രഹസ്യ അജണ്ട നടപ്പാക്കുകയാണെന്നാണ് ഇവരുടെ ആരോപണം. സര്‍വകലാശാല മികച്ച സാമ്പത്തിക അവസ്ഥയിലാണ്. ജീവനക്കാരെ പിരിച്ചുവിടേണ്ട സാഹചര്യമില്ല, സംഘടനാ നേതാക്കള്‍ പറയുന്നു.
















