വാഷിങ്ടണ്‍: ഹിജാബ് ധരിച്ചതിന് മുസ്ലിം സ്ത്രീയെ അമേരിക്കയിലെ ബാങ്കില്‍ നിന്നു പുറത്താക്കി.
സൗണ്ട് ക്രെഡിറ്റ് യൂണിയന്‍ ബാങ്കിന്റെ വാഷിങ്ടണ്‍ ബ്രാഞ്ചിലാണ്് സംഭവം.
ജമീല മുഹമ്മദ് എന്ന സ്ത്രീക്കാണ് ഈ അനുഭവമുണ്ടായത്. ഹിജാബ് മാറ്റിയില്ലെങ്കില്‍ ബാങ്കില്‍ നിന്നു പുറത്തു പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.
പതിവു പ്രാര്‍ഥനയ്‌ക്കു ശേഷം ജമീല ഹിജാബ് ധരിച്ചിരുന്നു. എന്നാല്‍ ഇതു മാറ്റിയാല്‍ മാത്രമേ ബാങ്കില്‍ നില്‍ക്കാന്‍ അനുവദിക്കൂ എന്ന് ജീവനക്കാരില്‍ ഒരാള്‍ പറഞ്ഞു.
ഇതിനു വിസമ്മതിച്ച തന്നോടു ചില ജീവനക്കാര്‍ മോശമായി സംസാരിച്ചെന്നു പരാതിപ്പെട്ട ജമീല ഈ സംഭവത്തിന്റെ ചില ഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. കണ്ണീരോടെയാണ് ജമീല ബാങ്കില്‍ നിന്നു പുറത്തു പോയത്. ഈ ദൃശ്യങ്ങള്‍ പിന്നീടു മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കി.
















