Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേജ്‌രിയെ വട്ടം കറക്കി വീണ്ടും കപില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2017, 09:10 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ കടുത്ത അഴിമതി ആരോപണങ്ങള്‍ വീണ്ടും ഉന്നയിച്ച് മുന്‍ മന്ത്രി കപില്‍ മിശ്ര. കള്ളപ്പണം വെളുപ്പിച്ചതടക്കം നിരവധി ആരോപണങ്ങളാണ് തെളിവു സഹിതം കപില്‍ അവതരിപ്പിച്ചത്.

തെളിവുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഹാജരാക്കുന്നതിനിടെ കുഴഞ്ഞു വീണ കപിലിനെ ആശുപത്രിയിലേക്കു മാറ്റി.

മറ്റൊരു മന്ത്രിയില്‍ നിന്ന് കേജ്‌രിവാള്‍ രണ്ടു കോടി രൂപ കോഴ വാങ്ങി, കോടികള്‍ വിലമതിക്കുന്ന ഭൂമി സ്വന്തം പേരിലേക്കു മാറ്റി തുടങ്ങിയ ആരോപണങ്ങള്‍ നേരത്തേ ഉയര്‍ത്തിയ കപില്‍ ദല്‍ഹി മന്ത്രിസഭയില്‍ നിന്നു രാജിവെച്ചിരുന്നു. പിന്നീട് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് കപിലിനെ പുറത്താക്കി.

കേജരിവാളിന്റെ അഴിമതികളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നാലു ദിവസമായി നിരാഹാരമനുഷ്ടിക്കുകയായിരുന്നു കപില്‍. അതിനിടെയാണ് കൂടുതല്‍ രേഖകളുമായി മാധ്യമപ്രവര്‍ത്തകരെ കണ്ടത്.

പൊതുജനങ്ങളില്‍ നിന്നു സംഭാവന വാങ്ങുന്നതിലും കള്ളപ്പണം വെളുപ്പിക്കുന്നതിലും കേജ്‌രിവാളിനെതിരെ കൂടുതല്‍ തെളിവുകള്‍ കൈവശമുണ്ടെന്ന് കപില്‍ പറഞ്ഞു. 16 കള്ളക്കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത് കേജ്‌രിവാള്‍ തട്ടിപ്പു നടത്തി എന്നാണ് കപില്‍ ആരോപിക്കുന്നത്. ഇതു സംബന്ധിച്ച നിരവധി രേഖകളും അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഹാജരാക്കി.

കേജ്‌രിയെ അധികാരത്തില്‍ നിന്നു പുറത്താക്കുക, ജയിലില്‍ അടയ്‌ക്കുക എന്നിങ്ങനെ ഉറക്കെ വിളിച്ചു പറയുന്നതിനിടെ കപില്‍ കുഴഞ്ഞുവീഴുകയായിരുന്നു. രേഖകള്‍ക്കൊപ്പം ചില ചെക്കുകളും കപില്‍ ഹാജരാക്കി. കൃത്യമായ രേഖകള്‍ ഇല്ലാതെ ആം ആദ്മ പാര്‍ട്ടി തുടങ്ങിയ ബാങ്ക് അക്കൗണ്ടുകളില്‍ തിരിമറി നടത്തിയിട്ടുണ്ടെന്ന് കപില്‍ പറഞ്ഞു. പിന്നീട് ചില വിവരങ്ങള്‍ പാര്‍ട്ടിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ കണക്കുകളാണ് തെരഞ്ഞെടുപ്പു കമ്മീഷനു നല്‍കിയത്.

2013-14 ല്‍ പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടില്‍ 45 കോടി രൂപയുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ വെബ്‌സൈറ്റില്‍ ഇത് 19 കോടിയായി. തെരഞ്ഞെടുപ്പു കമ്മീഷനു കൊടുത്ത കണക്കില്‍ ഇത് ഒന്‍പതു കോടിയാക്കി കുറച്ചാണ് കാണിച്ചത്. 2014-15ല്‍ ബാങ്കില്‍ 65 കോടി, വെബ്‌സൈറ്റില്‍ 32 കോടി, കമ്മീഷനു കൊടുത്ത കണക്കില്‍ 27 കോടി.

പാര്‍ട്ടി എംഎല്‍എ ശിവ് ചരണ്‍ ഗോയലിന്റെ പേരില്‍ പതിനാറു കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കപില്‍ ആരോപിക്കുന്നു. കേജ്‌രി വാള്‍ കള്ളപ്പണം വെളുപ്പിക്കുന്നത് ഈ കമ്പനികളുടെ അക്കൗണ്ടുകള്‍ വഴിയാണെന്നും കപില്‍ പറയുന്നു.

എന്നാല്‍ ബിജെപിയുമായി ചേര്‍ന്ന കപില്‍ ഉന്നയിക്കുന്ന കപട ആരോപണങ്ങളാണ് ഇതെല്ലാം എന്ന വാദവുമായി എഎപി രംഗത്തു വന്നു. പാര്‍ട്ടിയെ തകര്‍ക്കാനും കേജ്‌രിവാളിന്റെ പ്രതിച്ഛായ നശിപ്പിക്കാനുമുള്ള ശ്രമമാണിത്, എഎപി നേതാവ് സഞ്ജയ് സിങ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.
Football

രണ്ടു ഗോളുകള്‍ക്ക് സ്പെയിന്‍ മുന്നില്‍; ഫ്രാന്‍സിന് പന്ത് കൊടുക്കാതെ സ്പെയിന്‍ മാജിക്

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)
Kerala

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

India

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

Kerala

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

World

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.