മുംബൈ: തമിഴ് സ്‌റ്റൈല്‍മന്നന്‍ രജനീകാന്തിന് വക്കീല്‍ നോട്ടീസ്. ഹാജി മസ്താന്‍ മിര്‍സയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ അദ്ദേഹത്തെ അധോലോക നായകനാക്കി ചിത്രീകരിക്കരുതെന്ന് ചൂണ്ടിക്കാട്ടി മസ്താന്‍ മിര്‍സയുടെ മകനെന്ന് അവകാശപ്പെടുന്ന സുന്ദര്‍ ശേഖറാണ് നോട്ടീസ് അയച്ചത്.
ഞങ്ങളുടെ ഗോഡ്ഫാദറും പ്രമുഖ രാഷട്രീയ നേതാവുമായ ഹാജി മസ്താനെ കൊള്ളക്കാരനും അധോലോക നായകനുമാക്കി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ചിത്രീകരിക്കുന്നതിനെ എതിര്‍ക്കുന്നുവെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
ഹാജി മസ്താന്റെ രാഷ്‌ട്രീയപാര്‍ട്ടിയിലെ പ്രവര്‍ത്തകരും ഇക്കാര്യത്തെ എതിര്‍ക്കുന്നുവെന്നും സിനിമയുമായി മുന്നോട്ടു പോകുകയാണെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.
ഹാജി മസ്താന്റെ ജീവിത രീതിയെ കുറിച്ച് നിങ്ങള്‍ക്ക് ചിത്രമെടുക്കാന്‍ താലപര്യമുണ്ടെങ്കില്‍ അതിന്റെ നിര്‍മ്മാണം ഏറ്റെടുക്കാമെന്നും സുന്ദര്‍ ശേഖര്‍ വ്യക്തമാക്കി.
ഹാജി മസ്താന്‍ എന്നറിയപ്പെടുന്ന മസ്താന്‍ ഹൈദര്‍ മിര്‍സ 1926 – 1994 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന വ്യക്തിയാണ്. തമിഴനാണെങ്കിലും മുംബൈയില്‍ ജീവിച്ച അദ്ദേഹം കുപ്രസിദ്ധ അധോലോക നേതാവായാണ് അറിയപ്പെട്ടിരുന്നത്.
















