വിതക്കുന്നത് ഒരു തവണ കൊയ്യുന്നതാവട്ടെ രണ്ട് തവണയും. ഇങ്ങനെയായിരുന്നു കേരളത്തിലെ പരമ്പരാഗതനെല്‍കൃഷി. പുതുതലമുറക്ക് അന്യമായ ഈ കൃഷി രീതി പഴയ തലമുറക്ക്ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളാണ് സമ്മാനിക്കുന്നത്. ഈ പരമ്പരാഗത കൃഷിരീതി ഇന്ന് അന്യമായി കൊണ്ടിരിക്കുകയാണ് .അപൂര്‍വ്വം ചില സ്ഥലങ്ങളില്‍മാത്രമാണ് ഒരു തവണ വിതച്ച് രണ്ടു തവണ കൊയ്‌ത്ത് നടത്തുന്നത്.
വിരിപ്പും, മുണ്ടകനും
ഒരു തവണ വിതച്ച് രണ്ടു തവണകൊയ്യുന്ന കൃഷി രീതിക്ക് ഉപയോഗിക്കുന്ന നെല്‍വിത്തുകളാണ്‌വിരുപ്പും,മുണ്ടകനും. ഈ വിത്തുകള്‍ കിട്ടാനില്ല എന്നതാണ് സത്യം. രണ്ടു ഇനംവിത്തുകളും കൂട്ടികലര്‍ത്തിയാണ് വിതക്കുന്നത് .ആദ്യം വിരിപ്പും പിന്നെമുണ്ടകനും കൊയ്യും .കാലവര്‍ഷം തുടങ്ങുന്നതിനു മുന്‍പ് മേടമാസത്തിലാണ്‌വിതക്കുന്നത്. ചിങ്ങം കന്നിയോടെ വിരിപ്പ് കൊയ്യുന്നു. ധനു മകരത്തിലാണ്മുണ്ടകന്‍ കൊയ്യുന്നത് . വിരിപ്പുകൊയ്‌ത്തിനെ കന്നിക്കൊയ്‌ത്ത്എന്നും,കന്നികൃഷി അഥവാ കന്നിപ്പൂവ് എന്നും വിളിക്കും. മുണ്ടകന്‍കൊയ്‌ത്ത്, മകരക്കൊയ്‌ത്ത് എന്നാണ് മുണ്ടകന്‍ അറിയപ്പെടുന്നത്.കന്നികൊയ്തിന് ശേഷം അല്പം ശ്രദ്ധ കൂടുതല്‍ വേണം.കൂടുതല്‍ വളവും വെള്ളവും വേണം.വിരിപ്പ് കൊയ്യുമ്പോള്‍ കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ വിളവ് മുണ്ടകന്‌ലഭിക്കും .വളര്‍ച്ചയുടെ സമയത്ത് ധാരാളം വെള്ളം ആവശ്യമുള്ള ഒരു ചെടിയാണ്‌നെല്‍ച്ചെടി. മഴ ധാരാളം കിട്ടുന്ന , മഴവെള്ളം പാടങ്ങളില്‍ത്തന്നെകെട്ടിനില്‍ക്കുന്ന സ്ഥലങ്ങളിലാണ് ‘വിരപ്പ് ‘മുണ്ടകന്‍ കൃഷി വിജയിക്കുന്നത്.
കൃഷി രീതി
നേരിട്ട് വിത്തു വിതച്ച് വിളവാകുമ്പോള്‍ കൊയ്തെടുക്കുന്ന രീതിയാണ് പതിവ്.നേരത്തെ തയ്യാറാക്കുന്ന ഞാറ് (ഇരുപത് ഇരുപത്തഞ്ച് ദിവസത്തോളം പ്രായമുള്ള നെല്‍ച്ചെടികള്‍) കാലിവളവും പച്ചിലവളവും ധാരാളം ചേര്‍ത്ത്‌വെള്ളം കയറ്റിനിര്‍ത്തി പൂട്ടിയൊരുക്കിയ വയലുകളിലേക്ക് പറിച്ചുനട്ട്‌വളര്‍ത്തിയെടുക്കുന്ന രീതിയും നിലവിലുണ്ട്. നിലത്തിന്റെനിരപ്പ് ഒരുപോലെയാക്കി നിര്‍ത്തി എല്ലാ സ്ഥലത്തും ഒരേയളവില്‍ വെള്ളംകിട്ടുമെന്നുറപ്പാക്കേണ്ടതുണ്ട്. നിലം തയ്യാറാക്കാന്‍ ഉഴവുമാടുകളെക്കൊണ്ട് വലിപ്പിക്കുന്ന കലപ്പകളും ആധുനികയന്ത്രങ്ങളായട്രാക്ടറുകളും ഉപയോഗിക്കുന്നു. നെല്‍ച്ചെടികളോടൊപ്പം വളര്‍ന്നുപൊങ്ങുന്നകളകളെ വളരെ നേരത്തെ തന്നെ പറിച്ചുമാറ്റുന്നതും ശ്രമകരമായ ഒരു ജോലിയാണ്.ജൈവ വളമായ ചാണകവും ,ചാരവും തന്നെയാണ് വിരിപ്പ് മുണ്ടകന്‍ കൃഷിക്ക് ഉത്തമം
വിത്ത് ഗുണം പത്ത് ഗുണം
മറ്റ് നെല്‍ വിത്തുകളേക്കാള്‍ കരുത്തുള്ള നെല്‍വിത്തുകളാണ് വിരിപ്പുംമുണ്ടകനും.രോഗ പ്രതിരോധ ശേഷി കൂടുതലുണ്ടെന്ന് പരമ്പരാഗത കര്‍ഷകര്‍സാക്ഷ്യപ്പൊടുത്തുന്നു. പൂജാദികര്‍മ്മകള്‍ക്ക് കൂടുതലും ഉപയോഗിക്കുന്നത്‌വിരിപ്പ് കുത്തിയ അരിയാണ്. രുചിയുടെ കാര്യത്തില്‍ മുന്നിലാണ് നെല്ല്കുത്തിയ അരിയുടെ കഞ്ഞിയും , കഞ്ഞിവെള്ളവും ആരോഗ്യത്തിന് അത്യുത്തമം. വേവ്കൂടുതലാണെന്നോ കുറവാണെന്നോ ഉള്ള പരാതി വിരിപ്പും മുണ്ടകനും ഭക്ഷ്യക്കുന്ന അടുക്കളകളില്‍യില്‍ നിന്ന് കേള്‍ക്കാറില്ല. തുച്ഛമായ വളപ്രയോഗത്തിലൂടെമെച്ചപ്പെട്ട വിളവ് കിട്ടും.മറ്റ് വിത്തുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വിലയും കുറവ്.ജലസേചനത്തിന് മഴ മാത്രം മതി.
കരപ്പുറത്തെ കൃഷി
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല അമ്പലപ്പുഴ താലൂക്കുകളിലെ നെല്‍കര്‍ഷകര്‍ഇപ്പോഴും വിരിപ്പും മുണ്ടകനുമാണ് കൃഷി ചെയ്യുന്നത് .കഞ്ഞിക്കുഴിയിലെചാലുങ്കല്‍ ,മാരാരിക്കുളത്തെ പുറക്കരി തുടങ്ങിയ പാടശേഖരങ്ങളില്‍ വിരിപ്പ്മുണ്ടകന്‍ കൃഷി മുടങ്ങാതെ നടത്തുന്നുണ്ട്.വിരിപ്പ് മുണ്ടകന്‍ വിത്തുകള്‍സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇവിടങ്ങളില്‍ കൃഷി നടത്തുന്നത്. വിരിപ്പ് മാത്രം വിതച്ച ശേഷം രണ്ടാമാതായി പാടത്ത് പച്ചക്കറി കൃഷി നടത്തുന്നവരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: