ബത്തേരി: ജൈവകൃഷി നമുക്ക്, നാടിന്, നന്മയ്ക്ക് എന്ന സന്ദേശവുമായി വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ബത്തേരിയില്‍ സംഘടിപ്പിച്ച ജൈവനടത്തവും ജൈവകര്‍ഷക സംഗമവും ശ്രദ്ധേയമായി.ബയോവിന്‍ അഗ്രോ റിസേര്‍ച്ച്, ഡബ്ല്യു എസ് എസ് ഓര്‍ഗാനിക് ഫാര്‍മേഴ്സ് ഫെയര്‍ ട്രേഡ് അസോസിയേഷന് എന്നിവ സംയുക്തമായാണ് പരിപാടി നടത്തിയത്. അയ്യായിരത്തിലധികം കര്‍ഷകര്‍ പരിപാടിയില്‍ അണിചേര്‍ന്നു. അസംപ്ഷന്‍ ചര്‍ച്ച് പരിസരത്ത് നിന്ന് ആരംഭിച്ച ജൈവനടത്തം സുല്‍ത്താന്‍ ബത്തേരി നഗരത്തെ ഹരിതാഭമാക്കി. ജൈവനടത്തം അസംപ്ഷന്‍ ചര്‍ച്ച് വികാരി റവ.ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. ജൈവനടത്തത്തിന്റെ സമാപനത്തില്‍ പൊതുസമ്മേളനം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: